എംബിബിഎസുകാർക്ക് ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 150 ഒഴിവുകളാ ണുള്ളത്.
യോഗ്യത- 1956 ഐഎംസി ആക്ടിലെ ഫസ്റ്റ്/ സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേർഡ് ഷെഡ്യൂളിലെ പാർട്ട് രണ്ടിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കൽ കൗണ്‍സിൽ/എംസിഐകൗണ്സിൽ/എംസിഐ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
എംഡി/എംഎസ്/എംസിഎച്ച്/ ഡിഎം കഴിഞ്ഞവരേയും പരിഗണിക്ക
അപേക്ഷകർ രണ്ടാമത്തെ ചാൻസിലെങ്കിലും എംബിബിഎസ് പാസായിരിക്കണം. 2019 മേയ് 31 ന് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായം- 2019 ഡിസംബർ 31ന് 45 വയസ് തികയരുത്. ശന്പളം: 17,160- 39,100 രൂപ. ഗ്രേഡ് പേ- 6,100 രൂപയും മറ്റ് ആനുകൂല്യങ്ങളും.
അഞ്ചുവർഷമാണ് ഷോർട്ട് സർവീസ് കമ്മീഷന്റെ കാലാവധി. ഒന്‍പതു വർഷത്തേക്കു വേണമെങ്കിൽ സർവീസ് നീട്ടിയെടുക്കാം. രണ്ടുവർഷം സർവീസ് പൂർത്തിയാക്കിയ ശേഷം പെർമനന്റ് കമ്മീഷൻ കേഡറിലേക്ക് അപേക്ഷിക്കാം. ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ നടക്കുന്ന ഇന്റർവ്യൂവിന്റെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തിലാണു നിയമനം.
അപേക്ഷാഫീസ്- 200 രൂപ. നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്ക്കേണ്ട വിധം-ww w.indianarmy. nic.in എന്ന വെബ്സൈറ്റിൽ നിന്നും ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്ക്, പെർമനന്റ് മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ്/ പിജി സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇപ്പോഴത്തെ തൊഴിൽ ഉടമ നൽകുന്ന എൻഒസി എന്നിവ വെബ്സൈറ്റിൽ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 26.