നേവിയിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസർ ആകാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2020 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം തുടങ്ങും. ഓണ്‍ലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ.
വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കും.
വിദ്യാഭ്യാസ യോഗ്യത കേഡർ/ബ്രാഞ്ച് തിരിച്ച് ചുവടെ:
ലോജിസ്റ്റിക്സ്/വർക്സ്
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം.
പ്രായം: വിവിധ കോഴ്സുകളിലേക്കുള്ള പ്രായപരിധി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം.
കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എഡ്യൂക്കേഷൻ - രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധതയോ നിശാന്ധതയോ പാടില്ല.
എസ്സി 6/9, 6/9, 6/6, 6/6
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2019 ജൂണ്‍ - ഒക്ടോബർ മാസത്തിൽ ബാംഗളൂർ, ഭോപ്പാൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുൾപ്പെട്ടതാണ് രണ്ടാം ഘട്ടം. തുടർന്നു വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർക്കു തേഡ് എസി യാത്രാബത്ത നൽകും. സബ്-ലഫ്റ്റനന്റ് റാങ്കിലായിരിക്കും തുടക്കം.
ഓണ്‍ലൈനിൽ അപേക്ഷിക്കേണ്ട വിധം:www.nausen abharti.nic.in എന്ന വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കാം.