JIPMER 209 ഒഴിവ്
Friday, July 26, 2024 1:17 PM IST
പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലായി 209 ഒഴിവ്. ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: ജൂണിയർ ട്രാൻസലേഷൻ ഓഫീസർ, ജൂണിയർ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, നഴ്സിംഗ് ഓഫീസർ ട്യൂട്ടർ ഇൻ സ്പീച്ച് പതോളജി ആൻഡ് ഓഡിയോളജി, എക്സറേ ടെക്നീഷൻ (റേഡിയോ തെറാപ്പിസ്റ്റ്, റേഡിയോ ഡയഗ്നോസിസ്),
ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് ഫിസിയോളജി, ന്യൂക്ലിയർ മെഡിസിൻ), അനസ്തീഷ്യ ടെക്നീഷൻ, ഓഡിയോളജി ടെക്നീഷൻ, ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, റെസ്പിരേറ്ററി ലബോറട്ടറി ടെക്നീഷൻ, സ്റ്റെനോഗ്രഫർ II, കാർഡിയോഗ്രഫിക് ടെക്നീഷൻ.
www.jipmer.edu.in. അപേക്ഷ ഓഗസ്റ്റ് 19 വരെ