എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഹിൻകെയർ ഡിവിഷനിൽ വിവിധ തസ്തികകളിലായി 1217 ഒഴിവ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡൽഹി, ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ചത്തിസ്ഗഡ് എന്നിവിടങ്ങളിലാണ് അവസരം.
കരാർ നിയമനം. മഹാരാഷ്ട്രയിൽ മാത്രം 1206 ഒഴിവുണ്ട്. ജൂലൈ 17 വരെ അപേക്ഷിക്കാം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അവസരമുണ്ട്. കരാർ നിയമനം. ജൂലൈ 17 വരെ അപേക്ഷിക്കാം.
കേരളത്തിലെ തസ്തികകൾ: ഹിന്ദി ട്രാൻസ്ലേറ്റർ, ഏരിയ സെയിൽസ് മാനേജർ, അസിസ്റ്റന്റ് റീജണൽ മാനേജർ, ഡെപ്യൂട്ടി റീജണൽ മാനേജർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സർവീസ് എക്സിക്യൂട്ടീവ്.
www.lifecarehll.com