റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണൽ സെലക്ഷൻ നടത്തുന്ന പൊതുപരീക്ഷയ്ക്ക് ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിവിധ തസ്തികകളിലായി 9,995 ഒഴിവുണ്ട്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 5585 ഒഴിവും ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ 3499 ഒഴിവുമുണ്ട്. മാനേജർ കേഡറിലാണ് മറ്റ് ഒഴിവുകൾ, കേരള ഗ്രാമീണ്‍ ബാങ്കിൽ നിലവിൽ 330 ഒഴിവുണ്ട്. സംവരണം തി രിച്ചുള്ള ഒഴിവ് വിവരങ്ങൾ വെബ്സൈറ്റിൽ.
ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യു) നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തെരഞ്ഞെടുപ്പ്. തുടർന്നു കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും (ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് തസ്തിക ഒഴികെ) പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിലേക്ക് അലോട്ട് ചെയ്യും.
യോഗ്യത
ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ് ബിരുദം/തത്തുല്യം. ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ); ബിരുദം/തത്തുല്യം. അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ/അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനേജ്മെന്റ്/ലോ/ഇക്കണോമിക്സ്/ അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.
ഓഫീസർ സ്കെയിൽ-2: ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ): 50 ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫീസറായി രണ്ടു വർഷം പരിചയം. ബാങ്കിംഗ് ഫിനാൻസ്/മാർക്കറ്റിംഗ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾചർ/അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്/ലോ/ഇക്കണോമിക്സ്/ അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.
ഓഫീസർ സ്കെയിൽ 2: സ്പെഷലിസ്റ്റ് ഓഫീസർ (മാനേജർ) ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ: ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം.
ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐ സർട്ടിഫൈഡ് അസോസിയേറ്റ് (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റായി ഒരു വർഷ ജോലിപരിചയം. ലോ ഓഫീസർ: 50% മാർക്കോടെ നിയമ ബിരുദം/തത്തുല്യം, അഡ്വക്കറ്റായി രണ്ടു വർഷ പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫീസറായി രണ്ടുവർഷ പരിചയം.
ട്രഷറി മാനേജർ: സിഎ/എംബിഎ (ഫിനാൻസ്), ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം. മാർക്കറ്റിംഗ് ഓഫീസർ: മാർക്കറ്റിംഗിൽ എംബിഎ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം.
അഗ്രികൾച്ചറൽ ഓഫീസർ: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡയറി/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചചർ സ്പെഷലൈസേഷനുകളിൽ 50% മാർക്കോടെ ബിരുദം/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ 2 വർഷ പരിചയം.
ഓഫീസർ സ്കെയിൽ-3 (സീനിയർ മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം, ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫിസറായി അഞ്ചുവർഷ പരിചയം. ബാങ്കിംഗ്/ഫിനാൻസ്/മാർ
ക്കറ്റിംഗ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/ അഗ്രികൾച്ചർ എൻജിനിയറിംഗ്/പിസികൾച്ചർ/അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനേജ്മെന്റ്/ലോ/ഇക്കണോമിക്സ്/അക്കൗണ്ടൻസി ഡിപ്ലോമ ബിരുദമുള്ളവർക്കു മുൻഗണന.
യോഗ്യത, ജോലിപരിചയം എന്നിവ 2024 ജൂണ്‍ 27 അടിസ്ഥാനമാക്കി കണക്കാക്കും. ഓഫീസർ സ്കെയിൽ-2, സ്കെയിൽ 3 ഒഴികെ തസ്തി കകളിൽ അപേക്ഷിക്കുന്ന സംസ്ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്ഥാനം) ഒൗദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.
കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും ഓഫീസർ തസ്തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. വെവ്വേറെ ഫീസ് അടയ്ക്കണം. ഓഫീസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കാം.