രജിസ്ട്രേഷനായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
1) 10-ാം ക്ലാസ്:
- കേരള സിലബസിലെ ഒൻപതോ അതിലധികമോ വിഷയങ്ങൾക്ക് A+ നേടിയവർ
- CBSE, ICSE വിഭാഗങ്ങളിൽ 90 ശതമാനത്തിൽ അധികം മാർക്കു നേടിയവർ
2) പ്ലസ് ടു:
- കേരള സിലബസിൽ അഞ്ചോ അതിലധികമോ വിഷയങ്ങൾക്ക് A+ നേടിയവർ
- CBSE, ICSE വിഭാഗങ്ങളിൽ 90 ശതമാനത്തിൽ അധികം മാർക്കു നേടിയവർ
* രജിസ്റ്റർ ചെയ്യുന്ന അർഹരായ വിദ്യാർത്ഥികൾക്ക് മെഡൽ/ട്രോഫി സമ്മേളനവേദികളിൽ വിതരണംചെയ്യുന്നതായിരിക്കും.
* സമ്മാനങ്ങൾ വാങ്ങുവാൻ വരുന്പോൾ സർട്ടിഫിക്കറ്റിന്‍റെ കോപ്പിയും രജിസ്റ്റർ ചെയ്തതിന്‍റെ സ്ക്രീൻഷോട്ടും കൊണ്ടുവരേണ്ടതാണ്.
* സമ്മാനങ്ങൾ വിതരണംചെയ്യുന്ന സെന്‍ററുകളിൽ എത്താത്തവർക്ക് പിന്നീട് സമ്മാനങ്ങൾ നൽകുന്നതല്ല.
* ആദരവുകൾ ഏറ്റുവാങ്ങാൻ അനുയോജ്യമായ സെന്‍ററുകൾ രജിസ്ട്രേഷൻ സമയത്ത് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
* അവാർഡ് വിതരണദിവസവും സമയവും ദീപിക ദിനപത്രത്തിലൂടെയും വാട്സ് ആപ്പ് മെസേജിലൂടെയും ഇതേ പ്ലാറ്റ്ഫോമിലും അറിയിക്കുന്നതായിരിക്കും.
* വിദ്യാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിദ്യാർഥികൾ പേര് താഴെ രജിസ്റ്റർ ചെയ്യുക.