പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും സ​മ​യ​ത്ത് ഭ​ക്ഷ​ണം എ​ത്തി​ച്ച് ഡെ​ലി​വ​റി ബോ​യി; അ​ഭി​ന​ന്ദ​ന കു​റി​പ്പ്
പ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ വ​ന്ന സൊ​മാ​റ്റോ ഡെ​ലി​വ​റി ബോ​യി​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ച്ചി​ന്‍ ക​ല്‍​ബാ​ഗാ​ണ് കു​റി​പ്പ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. മ​നീ​ഷ് ഭാ​ഗേ​ലു​റാം ഗു​പ്ത എ​ന്ന സൊ​മാ​റ്റോ ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് പ​ങ്കു​വ​ച്ച​ത്. ''എ​ന്‍റെ ഭാ​ര്യ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രു സ്ഥ​ല​ത്ത് നി​ന്ന് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്നു.

റൈ​ഡ​റു​ടെ മാ​പ്പ് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ 10 മി​നി​റ്റ് കാ​ണി​ച്ചി​രു​ന്നു. പ​ക്ഷെ 30 മി​നി​റ്റു ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം കി​ട്ടാ​താ​യ​പ്പോ​ള്‍ ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടീ​വി​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് അ​യാ​ളു​ടെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. പ​ക്ഷേ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നാ​ണ് അ​യാ​ൾ അ​റി​യി​ച്ച​ത്.

ഭ​ക്ഷ​ണം എ​ത്തി​ക്കാ​തെ തി​രി​കെ പോ​കാ​ന്‍ ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. വൈ​കാ​തെ ഓ​ര്‍​ഡ​റു​മാ​യി വ​രി​ക​യും ചെ​യ്തു. രാ​ത്രി 10.15 ഓ​ടെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ഫോ​ട്ടോ ക്ലി​ക്ക് ചെ​യ്ത് അ​യ​ക്കാ​മോ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു (സൊ​മാ​റ്റോ സ്ഥാ​പ​ക​ന്‍ ദീ​പി​ഗോ​യ​ലി​നെ വി​വ​രം ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു അ​ത്).

പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ങ്ങ​ള്‍​ക്ക് ഇ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡെ​ലി​വ​റി ബോ​യി പ​ണം നി​ര​സി​ച്ചു മ​ട​ങ്ങി. പ​ക്ഷേ ഞ​ങ്ങ​ള്‍ ന​ല്‍​കി​യ ഓ​ര്‍​ഡ​റാ​ണ് അ​യാ​ള്‍​ക്ക് ഇ​ത്ത​ര​മൊ​രു കാ​ര്യം സം​ഭ​വി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്ന് ഓ​ര്‍​ത്തു ഞ​ങ്ങ​ള്‍​ക്ക് വി​ഷ​മ​മു​ണ്ട്.

പ​ത്തേ​മു​ക്കാ​ലി​ന് ശേ​ഷം വീ​ണ്ടും അ​യാ​ളെ ഞ​ങ്ങ​ള്‍ വി​ളി​ച്ചി​രു​ന്നു. പ​ക്ഷെ അ​ദ്ദേ​ഹ​ത്തി​ന് പേ​ഴ്‌​സ് തി​രി​കെ കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞു. അ​ദ്ദേ​ഹം അ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ കൈ​യി​ല്‍ നി​ന്ന് പ​ണം വാ​ങ്ങാ​ന്‍ ത​യ്യാ​റാ​യി​ല്ല. ത​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ഷ്ട​പ്പെ​ട്ട​തി​ലാ​യി​രു​ന്നു മ​നീ​ഷി​ന് വി​ഷ​മം.- സ​ച്ചി​ന്‍ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഈ ​ട്വീ​റ്റു​ക​ളി​ലെ​ല്ലാം ദീ​പി​ഗോ​യ​ലി​നെ​യും സൊ​മാ​റ്റോ അ​ധി​കൃ​ത​രെ​യും മെ​ന്‍​ഷ​ന്‍ ചെ​യ്തി​രു​ന്നു. സൊ​മാ​റ്റോ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കാ​മെ​ന്ന് മ​റു​പ​ടി ട്വീ​റ്റ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.