ചീറിപ്പായുന്ന കാറിൽ നിന്നും പുറത്തിറങ്ങി മദ്യപാനം; അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ
Thursday, December 3, 2020 12:04 PM IST
ചീറിപ്പായുന്ന കാറില്‍ മദ്യലഹരിയിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മുംബൈ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം.
അമിത വേഗതയിൽ പായുന്ന കാറിന്റെ ഡോറിന്റെ ഗ്ലാസ് തുറന്ന് പുറത്ത് കടന്ന യുവാക്കള്‍ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. യുവാക്കളുടെ അഭ്യാസപ്രകടനം വൈറലായതിന് പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.