വ​രു​ന്ന​വ​രും പോ​കു​ന്ന​വ​രും "കൈ​കാ​ര്യം' ചെ​യ്തു; ട്രം​പി​ന്‍റെ പ്ര​തി​മ മാ​റ്റി
Sunday, March 21, 2021 4:29 AM IST
ടെ​ക്സാ​സി​ലെ ലൂ​യി​സ് തു​സാ​ദ്സ് വാ​ക്സ് വ​ർ​ക്ക് മ്യൂ​സി​യ​ത്തി​ലെ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​മ മാ​റ്റി. വ​രു​ന്ന​വ​രും പോ​കു​ന്ന​വ​രും ട്രം​പി​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​മ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്.

പ്ര​തി​മ​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും മെ​ഴു​ക് അ​ട​ർ​ത്തി​യെ​ടു​ക്കു​ന്ന​തും പ​തി​വാ​യി. ഇ​തോ​ടെ പ്ര​തി​മ​യ്ക്ക് നി​ര​വ​ധി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മു​ഖ​ത്താ​ണ് കൂ​ടു​ത​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​മ​യെ സ്റ്റോ​റേ​ജ് മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മെ​ഴു​കു​പ്ര​തി​മ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മ്യൂ​സി​യ​ത്തി​ലെ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബൈ​ഡ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം ട്രം​പി​ന്‍റെ പ്ര​തി​മ മ്യൂ​സി​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.