സ്ത്രീ​ധ​ന​മാ​യി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ ട്രെ​യി​ൻ നി​ര​സി​ച്ച് യു​വാ​വ്! വീ​ഡി​യോ വൈ​റ​ൽ
വി​വാ​ഹ​ത്തി​ന് സ്ത്രീ​ധ​നം ന​ൽ​കു​ന്ന നി​യ​പ​ര​മാ​യി കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ല പേ​രു​ക​ളി​ൽ ഈ ​സ്ത്രീ​ധ​ന കൈ​മാ​റ്റം ന​ട​ക്കാ​റു​ണ്ട്. പ​ണ​മാ​യും വാ​ഹ​ന​മാ​യും സ്വ​ർ​ണ​മാ​യും വ​സ്തു​വാ​യും ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ധ​നം ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ സ്ത്രീ​ധ​ന​മാ​യി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ ട്രെ​യി​ൻ നി​ര​സി​ച്ച യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ട്വി​റ്റ​റി​ൽ വൈ​റ​ലാ​കു​ന്ന​ത്. മു​പ്പ​ത് സെ​ക്ക​ന്‍റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ട്രെ​യി​ൻ സ്ത്രീ​ധ​ന​മാ​യി വാ​ഗ്ദാ​നം ചെ​യ്ത​തി​നെ കു​റി​ച്ച് യു​വാ​വ് പ​റ​യു​ന്ന​ത്. ട്രെ​യി​നാ​ണ് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ സ്ത്രീ​ധ​നം ത​രു​ന്ന​തെ​ന്ന് അ​റി​ഞ്ഞി​ട്ടും വേ​ണ്ടെ​ന്ന് താ​ന്‍ പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ​ര​ന്‍ പ​റ​യു​ന്ന​ത്.

എ​ന്തു​കൊ​ണ്ടാ​ണ് സ്ത്രീ​ധ​നം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു എ​ന്നു​ള്ള കാ​ര​ണ​വും യു​വാ​വ് പ​റ​യു​ന്നു. ട്രെ​യി​ന്‍ വ​ള​രെ വ​ലി​യ വാ​ഹ​ന​മാ​ണ്. അ​ത് ഓ​ടി​ക്കു​വാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​ലും വ​ലി​യ പ്ര​ശ്‌​നം പാ​ര്‍​ക്ക് ചെ​യ്യു​ക​യെ​ന്ന​താ​ണ്. അ​ത്ര​യും സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​താ​ണ് പ്ര​ശ്‌​നം.

അ​തേ​സ​മ​യം വീ​ഡി​യോ​യി​ൽ ഉ​ള്ള​യാ​ൾ ആ​രാ​ണെ​ന്നോ എ​വി​ടെ​യു​ള്ള ആ​ളാ​ണെ​ന്നോ വ്യ​ക്ത​മ​ല്ല. ഏ​താ​യാ​ലും വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.