ഒ​രു ക​ടു​വ​യു​ടെ എ​ടു​ത്തുചാ​ട്ട​ത്തി​ന്‍റെ ഫ​ലം; വീ​ഡി​യോ
Tuesday, March 26, 2024 10:43 AM IST
ക​ടു​വ​ക​ള്‍ അ​പൂ​ര്‍​വ​വും ന​മു​ക്ക​ത്ര​യ​ങ്ങ് പി​ടി​കി​ട്ടാ​ത്ത​തു​മാ​യ ജീ​വി​ക​ളാ​ണ​ല്ലൊ. പ​ണ്ട് സ​ര്‍​ക്ക​സി​ലും പി​ന്നെ ജി​യോ​ഗ്ര​ഫി ചാ​ന​ലി​ലു​മൊ​ക്കെ ആ​യി​രു​ന്നു ന​മു​ക്കി​വ​യെ കാ​ണാ​ന്‍ ക​ഴി​യു​ക. എ​ന്നാ​ല്‍ കാ​ലം മാ​റി​യ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ടു​വ​ക​ളെ കാ​ണാ​ന്‍ ആ​കു​ന്നു.

അ​ത്ത​ര​ത്തി​ല്‍ എ​ക്‌​സി​ലെ​ത്തി​യ ഒ​രു "ക​ടു​വ വീ​ഡി​യോ' ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​വു​ക​യാ​ണ്. ദൃ​ശ്യ​ങ്ങ​ള്‍ വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഹ​ര്‍​ഷ​ല്‍ മാ​ല്‍​വ​ങ്ക​റാ​ണ് ആ​ദ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ​യി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​ന്ദ​ര്‍​ബ​ന്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ ഒ​രു അ​രു​വി പ​ശ്ചാ​ത്ത​ല​മാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​അ​രു​വി​യു​ടെ തീ​ര​ത്തേ​ക്ക് ന​ട​ന്നെ​ത്തു​ന്ന ക​ടു​വ ഒ​ന്നു ആ​ഞ്ഞ​ശേ​ഷം മ​റു​ക​ര​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യാ​ണ്.

എ​ക​ദേ​ശം 20 അ​ടി ദൂ​ര​ത്തി​ലേ​ക്കാ​ണ​ത്രെ ഈ ​ചാ​ട്ടം. ഏ​റ്റ​വും അ​തി​ശ​യ​ക​രം കൃ​ത്യ​മാ​യി മ​റു​ക​ര​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​ന്നു എ​ന്ന​താ​ണ്. മൈ​ക്രോ​ബ്ലോ​ഗിം​ഗ് സൈ​റ്റി​ല്‍ ഹി​റ്റാ​യ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭിപ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​സാ​ധാ​ര​ണ​മാ​യ​തി​ന് മു​മ്പ് ഇ​തു​പോ​ലൊ​ന്ന് ക​ണ്ടി​ട്ടി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.