പ്രളയബാധിതര്‍ക്ക് ഭക്ഷണവുമായി 'അമ്മ' കാന്റീൻ; വിളന്പി നൽകി സ്റ്റാലിൻ
Tuesday, November 9, 2021 9:50 PM IST
ചെന്നൈയില്‍ പ്രളയബാധിതര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് 'അമ്മ' കാന്റീന്. ദിവസത്തില്‍ മൂന്ന് നേരമാണ് ഭക്ഷണവിതരണം. ഇഡ്ഡലി, പൊങ്കല്‍, സാമ്പാര്‍, തൈര് സാദം, ലെമണ്‍ റൈസ് എന്നിവയാണ് വിതരണം ചെയ്യുന്നത്. ഭക്ഷണവിതരണത്തിന് പലയിടങ്ങളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിനും എത്തി.
പ്രളയമുണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കുന്നത് വരെ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സ്റ്റാലിന് അറിയിച്ചിട്ടുണ്ട്. ചെന്നൈയിലും ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലുമാണ് ശനിയാഴ്ച മുതല്‍ കനത്ത മഴയുണ്ടായത്. വെള്ളക്കെട്ട് കൂടിയതോടെ നഗരപ്രദേശങ്ങളില്‍ പ്രളയമുണ്ടാവുകയായിരുന്നു.