90 ശതമാനം വിലക്കിഴിവ്; ആളുകൾ ഇരച്ചുകയറി, കട തകർന്നു!
Friday, March 25, 2022 8:05 PM IST
ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് വന്പൻ ഡിസ്കൗണ്ട് ഇട്ട കടയിലേക്ക് ആളുകൾ ഇരച്ചുകയറുന്ന വീഡിയോ വൈറലാകുന്നു. ഒമാനിലെ ബർക്ക് എന്ന സ്ഥലത്താണ് സംഭവം. റംസാൻ പ്രമാണിച്ചാണ് സാധനങ്ങൾക്ക് 90 ശതമാനം ഓഫർ പ്രഖ്യാപിച്ചത്. ഇതോടെ ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു.
കടയുടെ ഗ്ലാസ് വാതിൽ തുറന്നതോടെ ആളുകൾ ഇരച്ച് അകത്തേക്ക് കയറുകയായിരുന്നു. കടയിലെ ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആളുകൾ തള്ളി കയറിയതോടെ കടയുടെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു വീഴുന്നതും വീഡിയോയിൽ കാണാം
തകർന്ന ഗ്ലാസ് കാലിൽ കയറിയിട്ടും ആളുകൾ സാധനങ്ങൾ വാങ്ങുന്നതിനായി ഓടുകയാണ്. കടയുടെ അകത്തുനിന്നും പുറത്തുനിന്നുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിൽ മദ്യഷോപ്പിനു മുന്നിലും കല്യാണ ഓഡിറ്റോറിയത്തിനു മുന്നിലും മാത്രമേ ഇത്രയും തിരക്ക് കാണാൻസാധിക്കുകയൊള്ളുവെന്നാണ് ചിലരുടെ കമന്റ്.