മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച് ഒളിംപ്യന്‍ നീരജ് ചോപ്ര
Sunday, September 12, 2021 6:02 AM IST
വിമാനത്തിൽ കയറണമെന്ന അച്ഛനമ്മമാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ഒളിംപ്യന്‍ നീരജ് ചോപ്ര. 'എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി' എന്ന കുറിപ്പോടെ നീരജ് ചോപ്ര അച്ഛനും അമ്മയും തനിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ഹരിയാനയിലെ പാനിപത്തിലെ കർഷകനാണ് നീരജിന്റെ പിതാവ് സതീഷ് കുമാർ.
ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു ചോപ്രയുടെ സ്വര്‍ണ നേട്ടം.