രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​യാ​ൾ ഇ​വി​ടു​ണ്ട്
Saturday, January 16, 2021 8:13 PM IST
രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇന്ത്യയിൽ ആ​രാ​വും കോ​വി​ഡ് വാ​ക്സി​ൻ ആദ്യം സ്വീ​ക​രി​ച്ചി​രി​ക്കു​ക? ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും ഉ​ന്ന​ത സ്ഥാ​ന​ത്തു​ള്ള​വ​രാ​ണ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. ഒ​രു സാ​നി​റ്റൈ​സേ​ഷ​ൻ ജോ​ലി​ക്കാ​ര​നാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ഒാ​ദ്യോ​ഗി​ക അ​റി​യി​പ്പ്.

ഡ​ൽ​ഹി എ​യിം​സി​ലെ ജോ​ലി​ക്കാ​ര​നാ​യ മ​നീ​ഷ് കു​മാ​റാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​നീ​ഷ് ക​ണ്ട​ത് വാ​ക്സി​നെ​ടു​ക്കാ​ൻ പേ​ടി​ച്ച് നി​ൽ​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യാ​ണ്. ഇ​തോ​ടെ മ​നീ​ഷ് വാ​ക്സിൻ സ്വീകരിക്കാൻ സ്വ​യം മു​ന്നോ​ട്ട് വ​രു​ക​യാ​യി​രു​ന്നു. വാ​ക്സി​ൻ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ബോ​ധ്യ​പ്പെ​ടു​ത്ത​നാ​ണ് താ​ൻ മു​ന്നോ​ട്ടുവ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് മ​നീ​ഷ് പ​റ​ഞ്ഞു.

എ​യിം​സി​ൽ എ​ട്ടു​വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് മ​നീ​ഷ്. വാ​ക്സി​നെ മ​നീ​ഷി​ന് പേ​ടി​യി​ല്ലെ​ങ്കി​ലും മ​നീ​ഷി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. വാ​ക്സി​നെ​ടു​ത്ത ശേ​ഷം താ​ൻ അ​മ്മ​യോ​ടും ഭാ​ര്യ​യോ​ടും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ന്ന് പ​റ​ഞ്ഞ​താ​യി മ​നീ​ഷ് പ​റ​ഞ്ഞു.

സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ കോ​വി​ഷീ​ല്‍​ഡ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്‌​സി​ന്‍ എ​ന്നീ വാ​ക്‌​സി​നു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. രാ​ജ്യ​ത്തെ 3,006 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.