കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവിന്റെ സാഹസം
Tuesday, January 28, 2020 11:32 AM IST
നടന്നകലുന്ന കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവിന്റെ സാഹസം. പശ്ചിമബംഗാളിലെ ഝാർഗ്രാം എന്ന ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തിൽ ആനയിറങ്ങുന്നത് സാധാരണമാണ്. ആൾക്കൂട്ടത്തെ കണ്ട് പിന്മാറി കാടിനുള്ളിലേക്ക് പോകുകയായിരുന്ന ആനയുടെ പിന്നാലെ ചെന്ന യുവാവ് വാലിൽ പിടിച്ച് വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ഇത്രയൊക്കയും ചെയ്തിട്ടും യാതൊരു പ്രകോപനവുമില്ലാതെ ആന നടന്ന് പോകുകയായിരുന്നു. ഇയാളുടെ സമീപമുണ്ടായിരുന്നവർ ഇത് തടയുന്നതിന് പകരം ചിരിക്കുകയും മറ്റും ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം ആയുധമുണ്ടായിരുന്നു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.