വാ​റ്റ് തി​ര​ക്കി​പ്പോ​കു​ന്ന​പോ​ലെ​യാ​ണ് ഇ​രു​ന്നു ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ഹോ​ട്ട​ലു​ക​ൾ ത​പ്പി ന​ട​ക്കു​ന്ന​ത്
Friday, July 23, 2021 4:54 PM IST
യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കേ​റി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഹോ​ട്ട​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടി​നൊ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​രു​ൺ പു​ന​ലൂ​രാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചെ​യ്ത​ത്. ബി​വ​റേ​ജി​ലും ബാ​റി​ലും ആ​യി​ര​ങ്ങ​ൾ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും ഇ​ല്ലാ​തെ ഇ​ടി​ച്ചു ക​യ​റി കു​ടി​ച്ചു പോ​കു​ന്നു. അ​തേ സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്നു​വെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​വി​ടേ​ലും ചെ​ന്നി​റ​ങ്ങി​യാ​ൽ ആ ​പ​രി​സ​ര​ത്തു ര​ഹ​സ്യ​മാ​യി വാ​റ്റ് കി​ട്ടു​ന്നി​ടം തി​ര​ക്കി​പ്പോ​കു​ന്ന പോ​ലെ അ​ൽ​പ്പം ഉ​ൾ​പ്പേ​ടി​യോ​ടെ​യാ​ണ് ഇ​പ്പൊ കേ​റി​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റു​ന്ന കൊ​ച്ചു ഹോ​ട്ട​ലു​ക​ൾ ത​പ്പി ന​ട​ക്കു​ന്ന​ത്...

ഇ​മ്മി​ണി മ​ന​സ​ലി​വും മാ​സ​ങ്ങ​ളാ​യി മോ​ശം അ​വ​സ്ഥ​യി​ൽ പോ​കു​ന്നി​ട​ത്ത് ന്തെ​ങ്കി​ലും ക​ച്ച​വ​ടം ന​ട​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹ​വു​മൊ​ക്കെ ഉ​ള്ള അ​പൂ​ർ​വ്വം ക​ട​ക്കാ​ർ വി​ഷ​യം പ​റ​യു​മ്പോ ന​മ്മ​ളെ അ​ക​ത്തേ​ക്ക് ആ​ന​യി​ച്ചു അ​വി​ടെ മൂ​ല​യ്ക്കെ​വി​ടെ​യെ​ങ്കി​ലും ഇ​രു​ട്ട് വാ​ക്കി​നു​ള്ള ചെ​റി​യ ക്യാ​ബി​നു​ക​ളി​ൽ കൊ​ണ്ടി​രു​ത്തി ഒ​ച്ച​യും ബ​ഹ​ള​വു​മി​ല്ലാ​തെ ക​ഴി​ക്കാ​നു​ള്ള​ത് കൊ​ണ്ടു​ത്ത​രും..

പ​രി​ശോ​ധ​ന​ക്കാ​ർ ആ​രും വ​ര​ല്ലേ എ​ന്നു പ്രാ​ർ​ത്ഥി​ച്ചു കൊ​ണ്ടു ന​മ്മ​ളും പ​മ്മി​യി​രു​ന്നു ക​ഴി​ച്ചു കാ​ശും കൊ​ടു​ത്തു ന​ന്ദി​യും പ​റ​ഞ്ഞു പോ​രും.. കേ​റി വ​ന്നു പി​ടി​ച്ചാ​ൽ പാ​വ​പ്പെ​ട്ട ക​ട​ക്കാ​ര​ന് ആ​യി​ര​ങ്ങ​ൾ പി​ഴ​യി​ടും..

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നി​ൽ പ്ര​മേ​ഹ രോ​ഗി​യാ​യൊ​രു മ​നു​ഷ്യ​ൻ പു​തി​യ ജോ​ലി തി​ര​ക്കി ദൂ​ര​ത്തേ​ക്ക് പോ​കേ​ണ്ടി വ​ന്നൊ​രു യാ​ത്ര​യി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ തി​ര​ക്കി ന​ട​ന്നു അ​വ​ശ​നാ​യി ശ​രീ​രം വി​റ​ച്ചു വ​ഴി​യി​ൽ ഇ​രു​ന്ന അ​നു​ഭ​വം പ​റ​ഞ്ഞ​ത് ഓ​ർ​മ്മ​യു​ണ്ട്...

അ​പ്പോ​ഴും ബി​വ​റേ​ജി​ലും ബാ​റി​ലും ആ​യി​ര​ങ്ങ​ൾ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും ഇ​ല്ലാ​തെ ഇ​ടി​ച്ചു ക​യ​റി കു​ടി​ച്ചു പോ​കു​ന്നു... അ​തേ സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്നു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.