"സിനിമാതാരങ്ങൾക്ക് എന്തും ആകാം'; ദുൽഖറിനെതിരേ വ്ലോഗർമാർ
Tuesday, November 23, 2021 7:45 PM IST
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പ്രോമേഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ വ്ലോഗര്‍മാർ രംഗത്ത്. സിനിമാ പ്രോമോഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്ന ചോദ്യവുമായാണ് വ്ലോഗര്‍ മല്ലു ട്രാവലര്‍(ഷാക്കിര്‍ സുബാഹാന്) ചോദിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് പ്രതികരിക്കുമെന്നാണ് ഇ ബുൾ ജെറ്റിന്റെ നിലപാട്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
മല്ലു ട്രാവലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ??
സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ, എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു
(ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവര്ക്കും ബാധകം തന്നെ.
ഇ ബുൾ ജെറ്റിന്റെ പോസ്റ്റ്
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങൾക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്.
ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല. ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു. എന്നാൽ ഈ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.