"ഈ ​ദി​നം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല'; കു​റി​പ്പു​മാ​യി ഷൈ​ല​ജ
Friday, May 21, 2021 9:40 AM IST
നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ മ​ര​ണ​ദി​വ​സം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴ​യി​ല്ലെ​ന്ന് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ഷൈ​ല​ജ. താ​ൻ മ​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും പ്രി​യ ഭ​ർ​ത്താ​വി​ന് എ​ഴു​തി​യ ക​ത്ത് ഇ​ന്നും ഏ​റെ വേ​ദ​ന നി​റ​യ്ക്കു​ന്ന​താ​ണെ​ന്നും ഷൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ലി​നി​യു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മ​ര​ണ​മി​ല്ല. ഈ ​ദി​നം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ര​യേ​റെ തീ​വ്ര​ത​യോ​ടെ ഉ​ള്ളി​നു​ള്ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട് ലി​നി എ​ന്ന ജീ​വ​ത്യാ​ഗി​യാ​യ മാ​ലാ​ഖ​യു​ടെ മു​ഖം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ച 18 പേ​രി​ൽ 16 പേ​രെ​യും ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രോ​ഗ​പ്പ​ക​ർ​ച്ച കൂ​ടി​യ വൈ​റ​സ് ആ​യി​രു​ന്നി​ട്ടും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പി​ലേ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ട​ക്ക​മു​ള്ള വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളി​ലേ​യും, മു​ൻ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഴു​ത​ട​ച്ച പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഈ ​നേ​ട്ട​ത്തി​ന് ആ​ധാ​രം.

നി​പ്പ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലി​നി സി​സ്റ്റ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. താ​ൻ മ​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും പ്രി​യ ഭ​ർ​ത്താ​വി​ന് എ​ഴു​തി​യ ക​ത്ത് ഇ​ന്നും ഏ​റെ വേ​ദ​ന നി​റ​യ്ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ട ഭൂ​മി​യി​ലെ ഒ​രു ധീ​ര ന​ക്ഷ​ത്ര​മാ​യ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ൻ​പി​ൽ ഒ​രു​പി​ടി ര​ക്ത​പു​ഷ്പ​ങ്ങ​ൾ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.