ആ​ദ്യം ബാസ്ക​റ്റ്ബോ​ൾ, ഇ​പ്പോ​ൾ ഡാ​ൻ​സ്; "ചാ​വ​റ അ​ച്ച​ൻ പൊ​ളി​യാ​ണ്"
Saturday, April 10, 2021 6:32 PM IST
ബാ​സ്ക​റ്റ് ബോ​ളി​നെ കൃ​ത്യ​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന ഒ​രു വൈ​ദി​ക​ൻ- ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​റ​ങ്ങു​ന്ന വീ​ഡി​യോ​യി​ലെ ദൃ​ശ്യ​മാ​ണി​ത്. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലെ ക​ള​കാ​ത്ത സ​ന്ത​ന​മേ​ലെ എ​ന്ന ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് അ​ച്ച​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. ജോ​ൺ ചാ​വ​റ എ​ന്ന വൈ​ദി​ക​നാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.



ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ അ​ദ്ധ്യാ​പ​ക​നും മി​ക​ച്ച ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ ചാ​വ​റ അ​ച്ച​ൻ എ​ന്നാ​ണ് ഫാ.​ജോ​ൺ ചാ​വ​റ​യെ വി​ളി​ക്കു​ന്ന​ത്. ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ക്ക് പി​ന്നാ​ലെ അ​ച്ച​ൻ ഒ​രു വി​വാ​ഹ​ത്തി​ന്‍റെ റി​സ​പ്ഷ​ൻ പാ​ർ​ട്ടി​ക്കി​ടെ ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.



എ​സ്ബി കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ജോ​ൺ ചാ​വ​റ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ശേ​ഷ​മാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. ഇ​പ്പോ​ൾ എ​സ്ബി കോ​ള​ജി​ലെ അ​ദ്ധ്യാ​പ​ക​നാ​ണ്. വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ എ​സ്ബി കോ​ള​ജി​ൽ ഫാ. ​ജോ​ൺ ചാ​വ​റ​യ്ക്കൊ​പ്പം പ​ഠി​ച്ച​വ​രും അ​ച്ച​ൻ പ​ഠി​പ്പി​ച്ച​വ​രും ത​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളു​മാ​യി ഫേ​സ്ബു​ക്കി​ലെ​ത്തി.

ഫാ.​ജോ​ൺ ചാ​വ​റ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ള്ള കു​റി​പ്പു​ക​ൾ

ഒ​രു ലേ-​അ​പ് ഷോ​ട്ടും മ​ധു​രി​ക്കും ഓ​ര്‍​മ്മ​ക​ളും
---------------------------------------------------------------------
സ്വ​യം വി​ല​യി​രു​ത്തു​മ്പോ​ള്‍, മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ്ദം താ​ങ്ങ​നു​ള്ള ക​ഴി​വി​ല്ലാ​യ്മ ഇ​പ്പോ​ഴും ഒ​രു ന്യൂ​ന​ത​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. പ്ര​ത്യേ​കി​ച്ച് ഒ​രു institution നെ​യോ ബാ​ച്ച്നെ​യോ ഒ​ക്കെ പ്ര​തി​നി​ധീ​ക​രി​ക്കു​മ്പോ​ള്‍. 1992 ല്‍ (7-​ആം ക്ളാ​സ് വി​ദ്യാ​ര്‍​ത്ഥി) സ്കൂ​ള്‍ ബാ​സ്ക​റ്റ​ബോ​ള്‍ ടീ​മി​ല്‍ ക​ളി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ഒ​രു institution നെ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. പ​രാ​ജ​യം അ​ത്യ​ധി​കം നി​രാ​ശ​യു​ണ്ടാ​ക്കി. 1997-98 അ​ദ്ധ്യ​യ​ന​വ​ര്‍​ഷം മാ​ന്നാ​നം കെ.​ഇ.​കോ​ളേ​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ഗ​ണി​ത​ശാ​സ്ത്ര ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ഒ​രു inter collegiate മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കോ​ളേ​ജി​ന്‍റെ Mathematics quiz team അം​ഗ​മാ​യാ​ണ് അ​ന്ന് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ബാ​സ്ക​റ്റ് ബോ​ള്‍ പോ​ലെ ടീ​മി​ല്‍ പ​ത്തു പേ​രും ക​ളി​ക്കാ​ന്‍ അ​ഞ്ചു പേ​രു​മൊ​ന്നു​മി​ല്ല. ആ​കെ ര​ണ്ടു പേ​ര്‍ മാ​ത്രം. എ​ന്‍റെ Team mate, എ​ന്‍റെ സീ​നി​യ​ര്‍ (3rd year) വി​ദ്യാ​ര്‍​ത്ഥി കൂ​ടി ആ​യി​രു​ന്ന John Chavara എ​ന്ന ഞ​ങ്ങ​ളു​ടെ 'ചാ​വ​റ' ആ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണെ​ങ്കി​ല്‍ കോ​ളേ​ജി​നു വേ​ണ്ടി സ്ഥി​ര​മാ​യി സ​മ്മാ​നം വാ​ങ്ങി​യി​രു​ന്ന ടീ​മി​ലെ അം​ഗ​വും.

ഞ​ങ്ങ​ള്‍​ക്കു ര​ണ്ടു പേ​ര്‍​ക്കും ടോ​ണ്‍​സി​ലി​ന്‍റെ അ​സു​ഖം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ഞാ​നു​മാ​യി അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഏ​ക സാ​മ്യം. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ത​ണു​ത്ത​തൊ​ന്നും ക​ഴി​ക്കാ​തെ ടോ​ണ്‍​സി​ല്‍ control ചെ​യ്‌​ത​പ്പോ​ള്‍ ഞാ​ന്‍ സ്ഥി​ര​മാ​യി ത​ണു​ത്ത ജ്യൂ​സ് ക​ഴി​ച്ച് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ തൊ​ണ്ട നൊ​മ്പ​ര​വു​മാ​യി ക​ഴി​ഞ്ഞു പോ​ന്നു.

എ​ന്താ​യാ​ലും ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ സ്ഥി​ര​മാ​യി സ​മ്മാ​നി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ക്കാ​ന്‍ ടീ​മം​ഗ​മാ​യ എ​നി​ക്കു ക​ഴി​ഞ്ഞു. പ​രാ​ജ​യം പൂ​ര്‍​ണ്ണ​മാ​യി എ​ന്‍റെ അ​നാ​വ​ശ്യ ടെ​ന്‍​ഷ​ന്‍ മൂ​ല​മാ​യി​രു​ന്നു. 'തോ​റ്റ​തു ന​ന്നാ​യി. ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ടു​ത്ത മ​ത്സ​ര​ത്തി​നു സ​മ്മ​ര്‍​ദ്ദം കൂ​ടു​മാ​യി​രു​ന്നു'- എ​ന്നാ​യി​രു​ന്നു ചാ​വ​റ ആ ​മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തി​യ​ത്. സ്വ​യം ക​ഴി​വു​കേ​ട് മ​ന​സി​ലാ​ക്കി ടീ​മി​ല്‍ നി​ന്നു പി​ന്‍​മാ​റാ​നു​ള്ള എ​ന്‍റെ തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹം എ​തി​ര്‍​ത്തു. CMS കോ​ളേ​ജി​ല്‍ വ​ച്ചു​ള്ള അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഞ​ങ്ങ​ള്‍​ക്കു മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച​തി​നാ​ല്‍ ടീ​മി​ല്‍ തു​ട​ര്‍​ന്നു. സ​മ്മാ​നം ല​ഭി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ഒ​രേ വി​കാ​രം കാ​ട്ടു​ന്ന അ​ദ്ദേ​ഹം എ​നി​ക്ക് ഒ​രു അ​ദ്ഭു​ത​മാ​യി​രു​ന്നു.



വാ​ക്കു​ക​ളെ​ക്കാ​ള്‍ ശ​രീ​ര​ഭാ​ഷ​യി​ലൂ​ടെ വൈ​കാ​രി​ക പ​ക്വ​ത പ​ഠി​പ്പി​ച്ചു ത​ന്ന അ​ദ്ധ്യാ​പ​ക​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഞാ​ന്‍ ക​ണ്ട​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഞ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത നാ​ല് അ​ഖി​ല കേ​ര​ളാ മ​ത്സ​ര​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു. CUSAT ല്‍ ​ന​ട​ന്ന മ​ത്സ​ര​ത്തി​ലെ സ​മ്മാ​ന​മാ​യി​രു​ന്നു അ​തി​ല്‍ ഏ​റ്റ​വും prestigeous ആ​യ​ത്. സ​മ്മാ​നം കി​ട്ടി​യ​പ്പോ​ഴൊ​ക്കെ ചാ​വ​റ​യെ പോ​ലെ വൈ​കാ​രി​ക പ​ക്വ​ത കാ​ട്ടാ​ന്‍ എ​നി​ക്കു ക​ഴി​ഞ്ഞി​ല്ല. എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യെ​ക്കാ​ള്‍, വ്യ​ക്തി​പ​ര​മാ​യി ല​ഭി​ക്കു​ന്ന ട്രോ​ഫി​യും, സ​മ്മാ​ന​ത്തു​ക​യും, സ്റ്റേ​ജി​ലെ ഫൈ​ന​ല്‍ റൗ​ണ്ടും, rapid fire/tie breaker റൗ​ണ്ടു​ക​ളും, ഒ​ക്കെ എ​ന്നെ ഹ​രം പി​ടി​പ്പി​ച്ചു. അ​ധി​കം അ​ദ്ധ്വാ​നി​ക്കാ​തെ ഒ​രു ബി​രു​ദ​മെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ങ്ങാ​ന്‍ ന​ട​ന്ന എ​നി​ക്ക് ഗ​ണി​ത​ശാ​സ്ത്ര​ത്തോ​ടു​ള്ള അ​നാ​വ​ശ്യ പ്ര​ണ​യ​മു​ണ്ടാ​വാ​ന്‍ ഇ​തെ​ല്ലാം കാ​ര​ണ​മാ​യെ​ന്നു പ​റ​യാം.

അ​ടു​ത്ത വ​ര്‍​ഷം M Sc പ​ഠി​ക്കാ​ന്‍ ചാ​വ​റ SB കോ​ളേ​ജി​ല്‍ പോ​യ​തോ​ടെ ഞ​ങ്ങ​ളു​ടെ ടീം ​പി​രി​ഞ്ഞു. പി​ന്നീ​ടു​ള്ള ര​ണ്ടു വ​ര്‍​ഷ​വും, ഒ​ന്നു​ര​ണ്ടു ത​വ​ണ​യൊ​ഴി​ച്ച്, കൃ​ത്യ​മാ​യി ഞ​ങ്ങ​ളു​ടെ ടീ​മി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. സ്ഥി​ര​മാ​യി SB കോ​ളേ​ജി​ന്‍റെ ടീ​മി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്ന ചാ​വ​റ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു ക​ണ്ട​ത്, എ​ന്‍റെ ടീ​മി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട ഒ​രു അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു. അ​തും എ​ന്നെ ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ട്. ടൈ ​ബ്രേ​ക്ക​റി​ലൊ​ക്കെ എ​ന്‍റെ BP ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തു​മ്പോ​ള്‍ കൂ​ളാ​യി എ​തി​ര്‍ വ​ശ​ത്തി​രി​ക്കു​ന്ന ചാ​വ​റ എ​നി​ക്ക് ആ​രാ​ധ​ന തോ​ന്നി​യി​ട്ടു​ള്ള അ​പൂ​ര്‍​വ്വം വ്യ​ക്തി​ത്വ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു.

M Sc ക്കു ​ശേ​ഷം സെ​മി​നാ​രി​യി​ല്‍ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ ചാ​വ​റ​യോ​ട് ഒ​രു കാ​ര്യ​ത്തി​ല്‍ അ​സൂ​യ തോ​ന്നി. പ​ത്താം ക്ളാ​സോ​ടെ നി​ര്‍​ത്തേ​ണ്ടി വ​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഗ​യിം ആ​യ ബാ​സ്ക​റ്റ്ബോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് എ​ന്നും ക​ളി​ക്കാ​ന്‍ പ​റ്റു​മ​ല്ലോ. അ​ദ്ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ active അ​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ക​ണ​ക്ഷ​നി​ല്ല. ഇ​ന്ന് ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ഴേ മാ​സ്ക് വ​ച്ചി​രു​ന്നെ​ങ്കി​ലും ആ​ളെ മ​ന​സി​ലാ​ക്കാ​ന്‍ ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​ല്ല.

കോ​ളേ​ജി​ലെ ഏ​തെ​ങ്കി​ലും ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്താ​വും എ​ന്നു തോ​ന്നു​ന്നു. അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ളാ​രോ എ​ടു​ത്ത് fb യി​ല്‍ പോ​സ്റ്റി​യ​താ​വാം. ന​ഷ്ട​പ്പെ​ട്ട ഒ​രു​പാ​ട് ഓ​ര്‍​മ്മ​ക​ളു​ടെ ഭാ​രം മ​ന​സ്സി​ല്‍ വ​ന്നെ​ങ്കി​ലും, മ​നോ​ഹ​ര​മാ​യ ആ ​ലേ-​അ​പ്പ് ഷോ​ട്ടി​ന്‍റെ സൗ​ന്ദ​ര്യം അ​തെ​ല്ലാം ഒ​പ്പി​യെ​ടു​ത്തു. ഒ​രു ത​വ​ണ ഒ​രു​മി​ച്ച് ബാ​സ്ക​റ്റ്ബോ​ള്‍ ക​ളി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി....
- അ​നൂ​പ് ഐ​സ​ക്

SB കോ​ളേ​ജി​ൽ Mathematics Department ൽ ​പ​ഠി​ക്ക​ണ പി​ള്ളേ​ർ​ക്കു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യം എ​ന്താ​ന്ന് വെ​ച്ചാ​ൽ.Degree Second Year ൽ ​ചാ​വ​റ അ​ച്ച​നാ​യി​രി​ക്കും Mentor. കി​ടി​ല​ൻ ക്ലാ​സ് ആ​യി​രി​ക്കും...​അ​ടി​പൊ​ളി ആ​യി​ട്ട് Integration പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.... Football Tournament ഉ​ള്ള​പ്പോ​ൾ പ​ന്ത് ത​ട്ടാ​ൻ അ​വി​ടെ കാ​ണും...​ക​ഴി​ഞ്ഞ ദി​വ​സം ബാ​സ്ക്ക​റ്റ് ബോ​ളു​മാ​യി Trending ആ​ക്കി ഇ​പ്പോ​ൾ ഡാ​ൻ​സും...SB യി​ൽ പ​ഠി​ച്ച പി​ള്ളേ​ർ​ക്ക​റി​യാം ചാ​വ​റ അ​ച്ച​ൻ പൊ​ളി​യാ​ണ്....😍
-ഡ​യോ​ൺ റോ​യി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.