കൗതുകമായി സ്ലാഷ് ജീൻസ്; ഏറ്റെടുത്ത് ഫ്രീക്കന്മാർ
Tuesday, May 18, 2021 12:43 PM IST
ജീൻസിലെ പുതിയ വെറൈറ്റികൾ എപ്പോഴും വൈറലായിട്ടുണ്ട്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ജീൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കൊറിയൻ വസ്ത്ര ബ്രാൻഡായ “ലെജെ” യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ പേജിൽ നിന്നുമുള്ള പുതിയ ജീൻസിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ഇത്തരം ജീൻസുകളുടെ വില 375 ഡോളറാണ് (27,479 രൂപ). ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു ജീൻസ് നിർമ്മിക്കുന്നത്. ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണ് ജീൻസ് ആദ്യ കാലത്ത് തയ്യാറാക്കിയത്. എന്നാൽ പിന്നീട് കൗമാരപ്രായക്കാർക്ക് ഇടയിലും പ്രചാരം നേടുകയായിരുന്നു. ഏതായാലും വൈകാതെ ഇവിടെയും സ്ലാഷ് ജീൻസ് എത്തുമെന്ന കാര്യത്തിൽ തർക്കമില്ല.