"അ​തി​നൂ​ത​​ന​മാ​യ ഇ​സ്തി​രി​പ്പെ​ട്ടി'; വൈ​റ​ല്‍ വീ​ഡി​യോ
Wednesday, March 13, 2024 10:23 AM IST
വ​സ്ത്ര​ങ്ങ​ള്‍ ചു​ളു​ങ്ങി​യി​രി​ക്കു​ന്ന​ത് ആ​ര്‍​ക്കും അ​ത്ര ഇ​ഷ്ട​മു​ള്ള കാ​ര്യ​മ​ല്ല​ല്ലൊ. പ്ര​ത്യേ​കി​ച്ച് ഔദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും മ​റ്റും പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ ഏ​റ്റ​വും വൃ​ത്തി​യാ​യി പോ​ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കും. അ​തി​നാ​ല്‍ തേ​ച്ച് മി​നു​ക്കി​യാ​വും മി​ക്ക​വ​രും ന​ട​ക്കു​ക.

എ​ന്നാ​ല്‍ പെ​ട്ടെ​ന്ന് ക​റണ്ട് പോ​യാ​ല്‍ പെ​ട്ടു​പോ​കി​ല്ലെ? പ​ക്ഷേ അ​ങ്ങ​നെ തോ​ല്‍​ക്കി​ല്ല എ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി പ​റ​യു​ന്ന​ത്. ശു​ഭാം​ഗി പ​ണ്ഡി​റ്റ് എ​ന്ന എ​ക്‌​സ് ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട വീ​ഡി​യോ​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി പ്ര​ഷ​ര്‍ കു​ക്ക​ര്‍ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റി​ല്‍​വ​ച്ച് ചൂ​ടാ​ക്കു​ക​യാ​ണ്. കു​ക്ക​ര്‍ വി​സി​ല​ടി​ച്ച​യു​ട​ന്‍ യു​വ​തി അ​തു​മാ​യി വേ​ഗം ന​ട​ക്കു​ക​യാ​ണ്. ശേ​ഷം തേ​ക്കാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടി​രു​ന്ന ഒ​രു ഷ​ര്‍​ട്ടി​ന്‍റെ മു​ക​ളി​ലേ​ക്ക് കു​ക്ക​ര്‍ വ​യ്ക്കു​ന്നു.

പി​ന്നീ​ട് അ​ത് തേ​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ ഒ​രു തേ​പ്പു​പ്പെ​ട്ടി​കൊ​ണ്ട് തേ​ക്കു​ന്ന​യ​ത്ര വൃ​ത്തി ഈ ​കു​ക്ക​റും ന​ല്‍​കു​ന്നു.

നെറ്റി​സ​നെ കൗ​തു​ക​ത്തി​ലാ​ക്കി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഈ ​നൂ​ത​ന​മാ​യ ആ​ശ​യ​ത്തി​ന് ന​ന്ദി! അ​വ​സാ​ന നി​മി​ഷം പ്രോ​ഗ്രാ​മിം​ഗ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് എ​പ്പോ​ഴെ​ങ്കി​ലും ഉപകാരപ്പെടും!' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.