വീടുമുഴുവൻ പ്രേതത്തെപ്പോലുള്ള പാവകൾ; അഞ്ചുകോടിയുടെ വീട് ആർക്കും വേണ്ട!
Sunday, April 11, 2021 6:13 PM IST
വീട് അലങ്കരിക്കുന്നത് ചിലരുടെ ഹോബിയാണ്. അലങ്കാര വസ്തുക്കൾകൊണ്ട് മുറികളും ഹാളുമൊക്കെ അലങ്കരിക്കുന്നത് കാഴ്ചയ്ക്ക് സുഖകരവുമാണ്. എന്നാൽ അലങ്കാരം കുറച്ചുകൂടിപ്പോയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് കലിഫോർണിയായിലെ ഒരു വീട്. ഈ വീട് മുഴുവന്‍ പലതരത്തില്‍ പല വസ്ത്രങ്ങള്‍ അണിഞ്ഞു നില്ക്കുന്ന പാവകള്‍ ആണ്.

പാവകൾ എന്നു പറയുന്പോൾ ചെറുതാണെന്നും കരുതിയാൽ തെറ്റി. ഒരു മനുഷ്യന്റെ വലുപ്പമുള്ളവയാണിവ. ഓരോ മുറിയിലും ഇത്തരത്തിലെ പല രൂപഭാവങ്ങളിലെ പാവകള്‍ ആണുള്ളത്. ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ ആരാണ് വച്ചതെന്ന് ആര്‍ക്കും അറിയില്ല.
1962 ല്‍ നിര്‍മ്മിച്ചതാണ് 2,116 ചതുരശ്രയടിയുള്ള ഈ വീട്. അന്നത്തേ അതേരൂപം തന്നെയാണ് വീടിനിപ്പോഴും അഞ്ചു കിടപ്പറകളുണ്ട്. വീട്ടിലാകെ ഗ്രീന്‍ കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ്.

ഏകദേശം അഞ്ച് കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ചില പാവകളെ കണ്ടാല്‍ പ്രേതത്തെപ്പോലെ തോന്നുമെന്നാണ് ഈ വീട് കാണാനെത്തിയ പറയുന്നത്. ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ ആരാണ് വച്ചതെന്ന് ആര്‍ക്കും അറിയില്ല.