ജീവന്റെ വിലയറിയാവുന്ന ജീവനക്കാർ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
Sunday, October 17, 2021 5:37 PM IST
പുല്ലുപാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷകരായത് കെഎസ്ആര്‍ടിസി - സ്വകാര്യ ബസ്- ടാക്സി ജീവനക്കാര്‍. കണയങ്കവയല്‍ – എരുമേലി റോഡില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.
മണ്ണിടിച്ചിലും പിന്നാലെ വലിയ പാറക്കെട്ടുകളും വീണ് ഗതാഗതം തടസപ്പെടുകയായിരുന്നു. മൂന്ന് ബസുകളും നിരവധി കാറുകളും റോഡില്‍ കുടുങ്ങിയിരുന്നു. നെടുംകണ്ടം - ചങ്ങനാശേരി റൂട്ടിലോടുന്ന തേജസ്സ് ബസിലെ കണ്ടക്ടർ പ്രവിൺ, ഡ്രൈവർ സുരാജ്, എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ജെയ്സൺ, ഡ്രൈവർ സജി എന്തയാര്‍, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ 10 മണി മുതൽ മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ആദ്യമായി കണ്ടതും ആദ്യം മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരും... പ്രൈവറ്റ് ബസ് ജീവനക്കാരും ksrtc ജീവനക്കാരും അവരുടെ കൂടെ 2 ടാക്സി ഡ്രൈവർ മാരും ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു എന്നത് ശ്രെദ്ധയമാണ്... അതിൽ ksrtc കണ്ടക്ടർ ജെയ്സൺ രക്ഷപെടുത്തിയത് വില പെട്ട മൂന്ന് ജീവനുകളാണ്... Ksrtc ബസിനു പുറകിൽ വന്ന കാർ യാത്രികർ ബ്ലോക്കിൽ കിടന്നപ്പോൾ കാറിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോഴയായിരുന്നു അപകടം കുതിച്ചെത്തിയ മല വെള്ള പാച്ചിലിൽ ഒഴുകി വന്ന 3 പേരെയും ജെയ്സൺ ബസിലെക് വലിച്ചു കേറ്റുകയായിരുന്നു.
ചിത്രത്തിൽ കാണുന്നതിനെ കാളും ദുഷ്കരമായിരുന്നു യാഥാർഥ്യം.. മണ്ണ് മാറ്റാൻ വന്ന jcb യുടെ മുകളിൽ വരെ മണ്ണിടിഞ്ഞു അപകടമുണ്ടായി... അതുകൊണ്ടാണ് അത്രയും ബ്ലോക്ക് ഉണ്ടാവാൻ കാരണം... തുടർന്ന് തേജസ്സ് ബസിലെ യാത്രക്കാരെ പുറകിൽ വന്ന ksrtc യിൽ കയറ്റി സുരക്ഷിതരാക്കി ഉച്ചക്ക് യാത്രകാർക് ജീവന കാരെ കൊണ്ട് പറ്റുന്ന രീതിയിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകാനും ഇവർ മുൻകൈ എടുത്തു...
തേജസ്സ് നെടുംകണ്ടം ചങ്ങനാശേരി ബസിലെ സ്റ്റാഫുകളായ കണ്ടക്ടർ പ്രവിണ്‍, ഡ്രൈവർ സുരാജ്, എരുമേലി ഡിപ്പോയിലെ ,ksrtc കണ്ടക്ടർ ജെയ്സൺ, ഡ്രൈവർ സജി എന്തയാര്‍ ...ടാക്സി ഡ്രൈവർമാരായ നിതിൻ റിയാസ്... ഇവിടെയും തീർന്നില്ല റോഡ് പൂർണമായും ബ്ലോക്ക് ആയതോടെ യാത്രക്കാരെ മുറിഞ്ഞ പുഴ പള്ളിയിലും പീരുമെടു കോളേജിലും മറ്റും സുരക്ഷിതമായി എത്തിച്ച ശേഷമാണ് ഇവർ സ്വന്തം വീടുകളിൽ എത്തിയത് ഈ നല്ല മാതൃക കാണിച്ചു തന്ന നമ്മുടെ കൂട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ