നാ​ലു​മാ​സം ഗ​ർ​ഭി​ണി, കോ​വി​ഡ് സെ​ന്‍റ​റി​ൽ ജോ​ലി; ന​ഴ്സി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
ഗു​ജ​റാ​ത്തി​ല്‍ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യ. നാ​ന്‍​സി ആ​യെ​സ മി​സ്ത്രി എ​ന്ന യു​വ ന​ഴ്‌​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ ആ​രോ​ഗ്യം മ​റ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ന്‍​സി നാ​ല് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. റം​സാ​ൻ മാ​സ​മാ​യ​തി​നാ​ൽ നോ​ന്പെ​ടു​ത്താ​ണ് നാ​ൻ​സി​യു​ടെ ജോ​ലി.

'ന​ഴ്‌​സ് എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ ജോ​ലി​യാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നെ ഒ​രു പ്രാ​ര്‍​ഥ​ന​യാ​യാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്.'- നാ​ന്‍​സി പ​റ​യു​ന്നു. ദി​വ​സ​വും എ​ട്ടു​മു​ത​ൽ പ​ത്ത് മ​ണി​ക്കൂ​ർ​വ​രെ നാ​ൻ​സി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സൂ​റ​ത്തി​ലെ ആ​ൾ​ത്താ​ൻ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലെ രോ​ഗി​ക​ളെ​യാ​ണ് അ​വ​ര്‍ പ​രി​ച​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.