ഈ സാരിയും ആഭരണങ്ങളും ധരിക്കാൻ പറ്റില്ല, കഴിക്കാൻ പറ്റും!
Sunday, October 10, 2021 2:40 PM IST
ഒരു കേക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൈഥനി സാരിയും ട്രഡീഷണൽ കോലാപുരി ജ്വല്ലറിയും ചേർന്നൊരു കേക്കാണിത്. സാരിയും ആഭരണങ്ങളും ധരിക്കാൻ പറ്റില്ല, കഴിക്കാൻ പറ്റും. പുനൈ മാരിയറ്റിലെ ഷെഫ് തൻവി പൽഷിക്കറാണ് ഈ മനോഹരമായ കേക്ക് തയാറാക്കിയത്.
ട്രഡീഷണൽ നെയ്ത്തു സാരിയുടെ മോഡലിൽ കേക്ക് ഒരുക്കിയത് മഹാരാഷ്ട്രയിലെ സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കുമുളള ആദരവാണെന്നും മഹാരാഷ്ട്രക്കാരിയായ ഷെഫ് തൻവി കുറിച്ചു. സാരികളിൽ റാണിയാണ് മഹാരാഷ്ട്രയിലെ ഈ നെയ്ത്തു സാരികൾ– പൈഥനി അഥവാ പത്താന്.
മുട്ട ചേർക്കാത്ത ചോക്ലേറ്റ് സ്പോഞ്ചും ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഷുഗർ പേസ്റ്റുമാണ് പ്രധാന ചേരുവകൾ. രണ്ടു ദിവസം എടുത്തു അഞ്ച് കിലോഗ്രാം വരുന്ന ഈ കേക്ക് തയാറാക്കാൻ. ബേക്ക് ചെയ്ത് എടുത്തത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ഇതിലെ അലങ്കാര പണികൾക്കാണ് സമയം കൂടുതൽ വേണ്ടി വന്നത്. 30 മണിക്കൂറോളം സമയമെടുത്താണ് ഈ കേക്കിനെ ഒരുക്കിയത്. ഇന്റീരിയർ ഡിസൈനറായിരുന്ന തൻവി പിന്നീട് കേക്ക് ആർട്ടിസ്റ്റാവുകയായിരുന്നു.