കൗ​തു​ക​മാ​യി ‘പ​റ​ക്കും ബാ​ഗ്’; വി​ല​ക​ണ്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ
ലൂ​യി വി​റ്റോ​ണി​ന്‍റെ ബാ​ഗു​ക​ൾ എ​ന്നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ആ​ഡം​ബ​ര ബാ​ഗ് നി​ർ​മി​ക്കു​ന്ന​തി​ൽ ലൂ​യി വി​റ്റോ​ൺ മു​ൻ​പ​ന്തി​യി​ലാ​ണ്. വി​മാ​ന​ത്തി​ന്‍റെ ആ​കൃ​തി​യു​ള്ള ബാ​ഗാ​ണ് ലൂ​യി വി​റ്റ​ൻ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ​തി​വു​പോ​ലെ ഇ​തും ശ്ര​ദ്ധ നേ​ടി.

ലൂ​യി വി​റ്റോ​ണി​ന്‍റെ 2021 വി​ന്‍റ​ർ ക​ല​ക്‌​ഷ​നി​ലാ​ണ് ഈ ​ലെ​ത​ർ ബാ​ഗ് ഇ​ടം പി​ടി​ച്ച​ത്. അ​മേ​രി​ക്ക​ൻ ഡി​സൈ​ന​ർ വി​ർ​ജി​ൽ അ​ബ്‌​ലോ​ഹ് ആ​ണു ബാ​ഗ് ഡി​സൈ​ന്‍ ചെ​യ്ത​ത്. ‘പ​റ​ക്കും ബാ​ഗ്’ എ​ന്ന പേ​രി​ൽ ഫാ​ഷ​ന്‍ ലോ​ക​ത്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഈ ​ആ​ഡം​ബ​ര ബാ​ഗ് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബാ​ഗി​ന്‍റെ ഡി​സൈ​നി​ല്‍ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.



39,000 ഡോ​ള​ർ ആ​ണു ബാ​ഗി​ന്‍റെ വി​ല. ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ! ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ബാ​ഗു​ക​ൾ നി​ര​വ​ധി ബാ​ഗു​ക​ൾ മു​ന്പും ലൂ​യി വി​റ്റോ​ൺ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ബാ​ഗി​ന് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. ബാ​ഗ് മേ​ടി​ക്കു​ന്ന പൈ​സ​യു​ണ്ടെ​ങ്കി​ൽ ശ​രി​ക്കു​മു​ള്ള വി​മാ​നം വാ​ങ്ങാ​മെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.