ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ലെ​ന്നു വ​ർ​ഗീ​യ​വാ​ദി​യോ​ടു സൊ​മാ​റ്റോ; കൈ​യ​ടി​ച്ച് ഉൗ​ബ​ർ ഈ​റ്റ്സ്
Thursday, August 1, 2019 9:07 AM IST
ഹി​ന്ദു​വി​നെ മാ​ത്രം ഡെ​ലി​വ​റി ബോ​യി​യാ​യി അ​യ​യ്ക്ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​വി​ന്‍റെ വാ​ശി​ക്കു​മു​ന്നി​ൽ വാ​തി​ൽ കൊ​ട്ടി​യ​ട​ച്ച ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ ക​ന്പ​നി സൊ​മാ​റ്റോ​യ്ക്കു പി​ന്തു​ണ​യു​മാ​യി മ​റ്റൊ​രു ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ ക​ന്പ​നി​യാ​യ ഉൗ​ബ​ർ ഈ​റ്റ്സ്. "​സൊ​മാ​റ്റോ, ഞ​ങ്ങളു​ണ്ട്‌ നി​ങ്ങ​ൾ​ക്കൊ​പ്പം’ എ​ന്നു ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു ഉൗ​ബ​ർ ഈ​റ്റ്സ് ത​ങ്ങ​ളു​ടെ പി​ന്തു​ണ അ​റി​യി​ച്ച​ത്. "ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ല, ഭ​ക്ഷ​ണം ത​ന്നെ​യാ​ണു മ​തം’ എ​ന്ന സൊ​മാ​റ്റോ​യു​ടെ പ്ര​തി​ക​ര​ണം ഇ​വ​ർ റീ​ട്വീ​റ്റ് ചെ​യ്തു.

"​ന​മോ സ​ർ​ക്കാ​ർ’ എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ നി​ന്നാ​ണു സോ​മാ​റ്റോ​യ്ക്ക് വി​ചി​ത്ര​മാ​യ അ​റി​യി​പ്പ് കി​ട്ടി​യ​ത്. ഇ​സ്ലാം മ​ത​വി​ശ്വാ​സി​യാ​യ ഡെ​ലി​വ​റി ബോ​യി​ക്കു പ​ക​രം ഹി​ന്ദു​വി​നെ അ​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യം. ഹി​ന്ദു അ​ല്ലാ​ത്ത ഡെ​ലി​വ​റി ബോ​യി വ​രു​ന്ന​തി​നാ​ൽ സൊ​മാ​റ്റോ ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യ​താ​യി മ​ധ്യ​പ്ര​ദേ​ശ് ജ​ബ​ൽ​പു​ർ സ്വ​ദേ​ശി​യാ​യ അ​മി​ത് ശു​ക്ല ട്വീ​റ്റ് ചെ​യ്തു.




സൊ​മാ​റ്റോ ക​സ്റ്റ​മ​ർ കെ​യ​ർ സം​വി​ധാ​ന​വു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ സ​ഹി​തം ഇ​യാ​ൾ പി​ന്നീ​ട്, കൂ​ടു​ത​ൽ ട്വീ​റ്റു​ക​ൾ പോ​സ്റ്റ് ചെ​യ്തു. ക​ന്പ​നി​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഡെ​ലി​വ​റി ബോ​യി​യെ മാ​റ്റാ​ൻ ത​യാ​റ​ല്ല എ​ന്ന നി​ല​പാ​ടി​ൽ സൊ​മാ​റ്റോ ഉ​റ​ച്ചു നി​ന്നു.

ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ല. ഭ​ക്ഷ​ണ​മാ​ണ് മ​തം - ഉ​പ​ഭോ​ക്താ​വി​നു മ​റു​പ​ടി​യാ​യി സൊ​മാ​റ്റോ ട്വീ​റ്റ് ചെ​യ്തു. ക​ന്പ​നി​യു​ടെ നി​ല​പാ​ടി​നൊ​പ്പം സ്ഥാ​പ​ക​ൻ ദീ​പി​ന്ദ​ർ ഗോ​യ​ൽ ഉ​റ​ച്ചു നി​ന്നു. ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ലും ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും വൈ​വി​ധ്യ​ത്തി​ലും ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ മൂ​ല്യ​ത്തി​​ന്‍റെ പേ​രി​ൽ ബി​സി​ന​സ് ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കു മ​ന​സ്താ​പ​മി​ല്ലെ​ന്നും ഗോ​യ​ൽ ട്വീ​റ്റ് ചെ​യ്തു.

ഇ​തോ​ടെ സൊ​മാ​റ്റോ​യു​ടെ നി​ല​പാ​ടി​ന് അ​ഭി​ന​ന്ദ​ന​മ​ർ​പ്പി​ച്ച് വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി.​ബ​ഹു​മാ​നം. ഞാ​ൻ നി​ങ്ങ​ളു​ടെ ആ​പ്പ് ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​തി​നു പി​ന്നി​ലു​ള്ള ക​ന്പ​നി​യെ പ്ര​ശം​സി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യ നി​ങ്ങ​ൾ​ക്ക് ന​ന്ദി - ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ട്വീ​റ്റ് ചെ​യ്തു. ദീ​പി​ന്ദ​ർ ഗോ​യ​ൽ സ​ല്യൂ​ട്ട്, നി​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ മു​ഖം, നി​ങ്ങ​ളെ​യോ​ർ​ത്ത് അ​ഭി​മാ​നം എ​ന്ന് മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​റേ​ഷി​യും ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.