വാഹനമിടിച്ച് വീണ തെരുവുനായ ഓവുചാലിൽ കുടുങ്ങി; രക്ഷകനായി യുവാവ്
Monday, June 14, 2021 5:50 PM IST
ഓവുചാലിലെ വെള്ളക്കെട്ടിൽ നിന്നും കരപറ്റാനാകാതെ പ്രയാസപ്പെട്ട തെരുവ് നായയെ യുവാവ് രക്ഷപ്പെടുത്തി. കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവടിൽ റോഡരികിലുള്ള ഓവ് ചാലിലാണ് നായ കുടുങ്ങിയത്.
വാഹനമിടിച്ച് ഓവുചാലിലേക്ക് നായ തെറിച്ച് വീണതെന്നാണ് കരുതപ്പെടുന്നത്. ഊരയുടെ ഭാഗത്ത് പരുക്കേറ്റതിനാൽ ഓവുചാലിൽ നിന്നും നായക്ക് കരകയറാനാകാതെ പ്രയാസപ്പെടുകയായിരുന്നു. നായയുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽ പെട്ട പരിസരവാസിയായ മർജാനിൽ യു സിറാജുദ്ദീൻ രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
നായക്ക് മാംസ മുൾപ്പെടെയുള്ള ഭക്ഷണവും നൽകി. വെള്ളത്തിൽ നിന്നും പുറത്തെത്തിയിട്ടും നടക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതേതുടർന്ന് മൃഗഡോക്ടറുടെ നിർദ്ദേശ പ്രകാരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രാഥമിക ശ്രുശൂഷ നൽകി.