ലോക്ക്ഡൗണിനെ തോൽപിച്ച താമരപ്പൂക്കൾ! പാടത്ത് വിരിയുന്നത് സനീഷിന്‍റെ ജീവിതമാർഗം
Thursday, October 22, 2020 6:00 PM IST
വ​സ​ന്തം സൃ​ഷ്ടി​ച്ചു വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യാ​ണ് കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ ക​ണ്ണാ​ടി​ച്ചാ​ലി​ൽ റോ​ഡ​രി​കി​ലു​ള്ള കി​ഴ​ക്കേ​തു​ണ്ടി​യി​ൽ സ​നീ​ഷ്. നെ​ൽ​കൃ​ഷി ഉ​പേക്ഷിച്ച 23 സെ​ന്‍റ് പാ​ട​ത്ത് താ​മ​ര​പ്പൂ​ക്ക​ളു​ടെ കൃ​ഷി​ചെ​യ്താ​ണ് സ​നീ​ഷ് ഇ​ന്നു കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും കി​ട്ടി​യ താ​മ​ര വ​ള്ളി​യി​ൽ നി​ന്നു​മാ​ണ് പാ​ട​ത്ത് മു​ഴു​വ​നാ​യി പ​ട​ർ​ന്നു വ​സ​ന്ത​മൊ​രു​ക്കി​യ താ​മ​ര​പ്പൂ​ക്ക​ളെ ഈ ​യു​വാ​വ് ഒ​രു​ക്കി​യ​ത്.

ഹൗ​സ്ബോ​ട്ടി​ലെ കു​ക്കാ​യി​രു​ന്ന സ​നീ​ഷി​ന് കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് താ​മ​ര​പൂ​ക്ക​ൾ വി​റ്റ് ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പൂ​ക്ക​ൾ പ​റി​ച്ച് അ​ന്പ​ല​ങ്ങ​ളി​ലും മ​റ്റും പൂ​ജ​യ്ക്കാ​യി ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്നു.



ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബൊ​ക്കെ​യാ​ക്കാ​നും അ​ല​ങ്കാ​ര​ത്തി​നും മാ​ത്ര​മ​ല്ല മ​രു​ന്നി​ന്‍റെ ആ​വ​ശ്യ​ത്തി​നും താ​മ​ര തേ​ടി​വ​രു​ന്ന​വ​രു​ണ്ട്. എ​ല്ലാ ദി​വ​സ​വും താ​മ​ര​പൂ​ക്ക​ൾ ഉ​ണ്ടാ​കും. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു തു​റ​ക്കു​ന്പോ​ൾ ഓ​രു​വെ​ള്ളം ക​യ​റു​ന്ന സ​മ​യ​ത്തു താ​മ​ര​ചെ​ടി​ക​ൾ ന​ശി​ക്കും. പി​ന്നീ​ട് പു​തു​മ​ഴ​യി​ൽ വീ​ണ്ടും ത​ളി​ർ​ക്കു​ക​യും പു​ഷ്പി​ക്കു​ക​യും ചെ​യ്യും.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് താ​മ​ര​പ്പൂ​ക്ക​ൾ വി​ട​രാ​ൻ തു​ട​ങ്ങു​ന്ന​ത്. വി​ട​ർ​ന്ന പൂ​ക്ക​ളേ​ക്കാ​ൾ വി​ട​രാ​ൻ വെ​ന്പു​ന്ന മൊ​ട്ടു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഇ​തു വെ​ള്ള​ത്തി​ലി​ട്ടു​വ​ച്ചാ​ൽ അ​ഞ്ചു ദി​വ​സം വ​രെ വാ​ടാതെ നി​ൽ​ക്കും. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന താ​മ​ര​പ്പൂ​ക്ക​ളെ കാ​ണാ​ൻ പു​ല​ർ​ച്ചെ മു​ത​ൽ ഇ​വി​ടെ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. പൂ​ക്ക​ൾ കാ​ണു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു.

ചിത്രം: അനൂപ് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.