ചീറിപ്പായും വീപ്പ വണ്ടി! അനൂപ് സാന്റു ആള് പുലിയാണ്!
Monday, September 21, 2020 7:22 PM IST
ടാർ വീപ്പ ഉപയോഗിച്ച് നിർമിച്ച ചെറിയ കാറിന്റെ രൂപത്തിലുള്ള വാഹനം കൗതുകമാകുന്നു. അയ്യന്പുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പാറേക്കാടൻ വീട്ടിൽ അനൂപ് സാന്റു നിർമിച്ച വാഹനമാണ് ഇപ്പോൾ നാട്ടിലെ താരം.
പൾസർ ബൈക്കിന്റെ എൻജിനും വീപ്പയും ചെറിയ ടയറുകളുമെല്ലാം ഉപയോഗിച്ചാണ് ഈ വാഹനം നിർമിച്ചത്. ഇരുപത് ദിവസമെടുത്ത് ഉണ്ടാക്കിയ വാഹനത്തിന് പതിനായിരം രൂപ ചെലവ് വന്നതായി അനൂപ് പറഞ്ഞു.
സ്വകാര്യ ഓഫീസിലെ ജീവനക്കാരനായ അനൂപ്, കോവിഡ് കാലത്ത് വെറുതെയിരുന്നപ്പോഴാണ് വാഹനത്തിന്റെ നിർമാണം നടത്തിയത്. ഇത് യൂട്യൂബ് ചാനലിൽ ഇട്ടതോടെ നിരവധിപേർ കണ്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇതിന് മുന്പ് പ്ലാസ്റ്റിക് വീപ്പ കൊണ്ട് അനൂപ് യന്ത്രബോട്ട് നിർമിച്ചിട്ടുണ്ട്.