രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു; കുട്ടിയെ കണ്ട് അമ്മ ബോധരഹിതായായി
Tuesday, November 26, 2019 2:03 PM IST
രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. മധ്യപ്രദേശിലെ വദിഷ എന്ന സ്ഥലത്താണ് അൽപ്പം അസാധാരണമായ സംഭവം. ബബിത അഹിവാർ എന്ന് പേരുള്ള 23കാരിയാണ് ഈ കുഞ്ഞിന്റെ അമ്മ. ഈ കുട്ടിക്ക് 3.3 കിലോ ഭാരമുണ്ട്.
സ്കാനിംഗിൽ ഇരട്ടകുട്ടികളാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളരാത്തതാണ് ഇതിന് കാരണമായത്.
പ്രസവത്തിന് ശേഷം കുട്ടിയെ കണ്ട ബബിത ബോധരഹിതയായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിക്ക് വിദഗ്ദ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അധികം ആയുസ് ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.