വൈറലായി റഷ്യയിലെ "ആംഗ്രി ബേര്‍ഡ് വുമണ്‍’
Friday, June 3, 2022 10:16 AM IST
വലിയ പുരികമുള്ള കോപിഷ്ഠയായ ഒരു പക്ഷി കെണികള്‍ തകര്‍ക്കുന്ന "ആംഗ്രി ബേര്‍ഡ് ' എന്ന വീഡിയോ ഗെയിമിന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്.
എന്നാല്‍ റഷ്യയിലെ ഇന്‍സ്റ്റഗ്രാം താരമായ അന്‍ഷെലിക എന്ന യുവതി പ്രശസ്തയായിരിക്കുന്നതിന് പിന്നില്‍ ആംഗ്രി ബേര്‍ഡുമായുള്ള സാദൃശ്യമാണ്. പുരികങ്ങള്‍ക്കുള്ള അസാധാരണമായ വലിപ്പമാണ് അന്‍ഷെലികയ്ക്ക് ഇത്തരമൊരു രൂപ സാദൃശ്യം നല്‍കുന്നത്.
ഒരു ലക്ഷത്തിലധികം ആളുകളാണ് അവരെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഈ സാദൃശ്യം നിമിത്തം നിരവധി പരസ്യങ്ങളിലും അവര്‍ക്ക് അഭിനയിക്കാനായി.
അടുത്തിടെ അന്‍ഷെലിക തന്‍റെ പുരികം ചെറുതാക്കി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നില്ലെന്നും അതിനാല്‍ത്തന്നെ പുരികം പഴയതുപോലെ ആക്കാനാണ് തീരുമാനമെന്നും അന്‍ഷെലിക പറയുന്നു.