തടി കു​റ​യ്ക്കാ​ൻ മൂ​ന്ന് ആ​ഴ്ച ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ചു; 40 വ​യ​സു​കാ​രിക്ക് സംഭവിച്ചത്...
ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​വാ​ൻ മൂ​ന്ന് ആ​ഴ്ച തു​ട​ർ​ച്ച​യാ​യി ജ്യൂ​സും വെ​ള്ള​വും മാ​ത്രം ക​ഴി​ച്ച സ്ത്രീ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ സ്വ​ദേ​ശി​യാ​യ നാല്പതുകാരിയാണ് മുറിവൈദ്യന്‍റെ വാക്കുകേട്ട് ഭാരം കുറയ്ക്കാൻ കടുംകൈ ചെയ്തത്. ശരീരഭാരം നാല്പതു കിലോയിൽ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്. ടെ​ൽ അ​വീവി​ലു​ള്ള ഷേബാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എന്നാൽ ര​ക്ത​ത്തി​ലെ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നുണ്ടാകുന്ന ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയിലാണ് ഇവർ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും. തലച്ചോറിലെ കോശങ്ങളുടെ തകരാറ് സ്ഥിരമായി ഉണ്ടാകാനുള്ള ആശങ്കയും ഡോക്ടർമാർ പങ്കുവയ്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.