ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്
Sunday, March 1, 2020 2:54 PM IST
യുവതി ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്കി. മധ്യപ്രദേശിലെ ഷിയോപൂര്‍ എന്ന സ്ഥലത്താണ് സംഭവം. 23കാരിയായ ഇവരുടെ പേര് മൂര്‍ത്തി മാലി എന്നാണ്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് ജനിച്ചത്. എന്നാല്‍ പ്രസവശേഷം രണ്ട് പെണ്‍കുട്ടികളും മരിച്ചു.
പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ മൂര്‍ത്തിയെ ഭര്‍ത്താവ് വിനോദ് പ്രാഥമിക ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. 28-)മത്തെ ആഴ്ചയാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 615 ഗ്രാമിനും 790 ഗ്രാമിനുമിടയില്‍ ആണ് കുഞ്ഞുങ്ങളുടെ ഭാരം.
100 കോടിയില്‍ ഒരാള്‍ മാത്രമാണ് ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതെന്ന് യുവതിയെ പരിചരിച്ച ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു.