ട്രെ​യി​ൻ പാ​ഞ്ഞ​ടു​ക്കു​മ്പോ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ് യു​വ​തി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ട്രെ​യി​ൻ പാ​ഞ്ഞ​ടു​ക്കു​മ്പോ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ യു​വ​തി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ലാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ തി​ര​ക്കി​ലാ​യി​രു​ന്നു.

വ​ല​ത് വ​ശ​ത്തു നി​ന്നും ട്രെ​യി​ൻ പാ​ഞ്ഞു വ​രു​മ്പോ​ൾ എ​ണീ​റ്റ് മു​ന്നി​ലേ​ക്ക് ന​ട​ന്ന ഇ​വ​ർ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ഇ​വ​രു​ടെ സ​മീ​പം വ​രു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​ർ​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.