ടെർമിനലിനുള്ളിൽ മഴവെള്ളം; അമ്പരന്ന് യാത്രികർ
Monday, August 12, 2019 1:32 PM IST
കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ ടെർമിനലിലെ സീലിംഗ് തകർന്ന് കെട്ടിടത്തിനുള്ളിൽ വെള്ളം വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ലണ്ടനിലെ ലൂട്ടൻ വിമാനത്താവളത്തിലാണ് സംഭവം.
കുറച്ചു ദിവസങ്ങളായി ഇവിടെ ശക്തമായ മഴയും കാറ്റുമാണ്. ഇതിനെ തുടർന്ന് കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വെള്ളം മുഴുവൻ അകത്തേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് അമ്പരന്ന ആളുകൾ ഇത് കണ്ട് നടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.