"ഇന്ന് നീ മാലാഖയാണ്, എവിടെയും നിന്റെ ചിരിച്ച മുഖങ്ങൾ മാത്രം, നീ കൂടെത്തന്നെ ഉണ്ട്': വിവാഹവാർഷിക ദിനത്തിൽ ലിനിയെ സ്മരിച്ച് സജീഷ്
Tuesday, April 2, 2019 4:10 PM IST
നിപ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ രോഗബാധിതയായി മരണമടഞ്ഞ നഴ്സ് ലിനി ഓരോരുത്തരുടെയും മനസിലെ അണയാത്ത കനലാണ്. മരണഭയമില്ലാതെ സ്വന്തം ഉത്തരവാദിത്വം പൂർത്തിയാക്കിയ ലിനി ഏവർക്കും അഭിമാനമാണ്.
ഇപ്പോഴിതാ സജീഷിന്റെയും ലിനിയുടെയും ഏഴാം വിവാഹവാർഷിക ദിനത്തിൽ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമയെക്കുറിച്ച് സജീഷ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഏറെ കണ്ണീരണിയിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം