പ്രിയപ്പെട്ട അങ്കിള്‍... ഞങ്ങള്‍ക്ക് കാണാനുള്ള അനുവാദം തരണം: മാതാപിതാക്കള്‍ വിറ്റ ആട്ടിന്‍കുട്ടികളെ തേടി കുരുന്നുകള്‍ ഉടമസ്ഥന്റെ അടുത്ത്
Sunday, May 5, 2019 12:39 PM IST
സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്കിനെ ആർക്കും മറക്കുവാൻ സാധിച്ചില്ല. ലോകം മുഴുവൻ വാനോളം പുകഴ്ത്തിയ ഈ കൊച്ചുമിടുക്കന്റെ മനസിലെ നന്മ നൽകിയ സന്ദേശം ഏവർക്കും മാതൃകയാണ്.
ഇപ്പോഴിത സ്വന്തം വീട്ടിൽ നിന്നും വിറ്റ ആടിനെ കാണാനുള്ള അനുവാദത്തിനായി അതിനെ വാങ്ങിയ ആൾക്ക് രണ്ടു കുട്ടികൾ എഴുതിയ നിഷ്ക്കളങ്കത തുടിക്കുന്നത് കത്താണ് ഏറെ പ്രശംസ നേടുന്നത്. നിധിൻ ജി. നെടുമ്പിനാൽ എന്നയാളാണ് ഫേസ്ബുക്കിൽ കൂടെ ഈ കത്തും ചെറിയൊരു കുറിപ്പും പങ്കുവച്ചത്.
തങ്ങൾക്ക് ആട്ടിൻ കുട്ടികളെ കാണാൻ അനുവാദം നൽകണമെന്നും തങ്ങൾക്ക് അതിനെ കാണാതിരിക്കുവാൻ പറ്റില്ലെന്നും കുട്ടികൾ കത്തിലെഴുതിയിട്ടുണ്ട്. അനുവാദം നൽകുമെന്ന ഉറപ്പോടെ ഞാൻ നിർത്തുന്നുവെന്ന് കുറിച്ചാണ് ഈ കൊച്ചു മിടുക്കൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം