സൈക്കിളിടിച്ചു പരിക്കേറ്റ കോഴിക്കുഞ്ഞിനെയും പത്തു രൂപയുമായി കുരുന്ന് ആശുപത്രിയിൽ
Wednesday, April 3, 2019 4:11 PM IST
പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് കൈയടി. മിസോറാമിലെ സൈരങ്ക് സ്വദേശിയായ ഈ കുട്ടിയുടെ പേര് വ്യക്തമല്ല. ഈ കുട്ടി വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടെ സൈക്കിളിന്റെ ചക്രം അബദ്ധത്തിൽ കോഴിക്കുഞ്ഞിന്റെ ശരീരത്തിൽ കയറി.
ആകെ സങ്കടത്തിലായ സൈരാങ്ക് കോഴിക്കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തി. കൈ വശമുണ്ടായിരുന്നതാകട്ടെ ആകെ പത്ത് രൂപയും. ഒരു കൈയിൽ കോഴിയും മറ്റെ കൈയിൽ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യർത്ഥിച്ചു നിൽക്കുന്ന ഈ ബാലന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം