ഇദ്ദേഹത്തെപ്പോലെയുള്ളവരാണ് കെഎസ്ആർടിസിയുടെയും നാ​ടി​ന്‍റെ​യും സ​മ്പ​ത്ത്: യാ​ത്രി​ക​ന്‍റെ വൈറൽ കു​റി​പ്പ്
ബ​സ് യാ​ത്ര​ക്കി​ട​യി​ൽ ടി​ക്ക​റ്റ് പ​ണ​ത്തെ​ച്ചൊ​ല്ലി ക​ണ്ട​ക്ട​റും യാ​ത്രി​ക​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കാ​റു​ണ്ട്. എ​ങ്കി​ലി​താ ടി​ക്ക​റ്റി​ന്‍റെ ബാ​ക്കി പ​ണം മേ​ടി​ക്കാ​ൻ മ​റ​ന്ന് പോ​യ യാ​ത്ര​ക്കാ​ര​ന്‍റെ പു​റ​കെ ഒ​ച്ച​വ​ച്ച് ഓ​ടി​ച്ചെ​ന്ന് അ​ത് തി​രി​കെ ന​ൽ​കി​യ ഒ​രു കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​കു​ന്ന​ത്.

ആ​ലു​വ​യി​ലെ അ​ത്താ​ണി​യി​ൽ നി​ന്നും തൃ​ശൂ​രി​നു പോ​കു​വാ​ൻ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള ഒ​രു കെഎ​സ്ആ​ർ​ടി​സി ബസിൽ ക​യ​റി​യ യാ​ത്രി​ക​നാ​ണ് "ഐ ​ല​വ് മൈ ​കെഎ​സ്ആ​ർ​ടി​സി' എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി ഈ ​മ​നോ​ഹ​ര​മാ​യ യാ​ത്ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ബ​സ് തൃ​ശൂ​ർ ശ​ക്ത​ൻ ത​മ്പു​രാ​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ബ​സി​ൽ നി​ന്നു​മി​റ​ങ്ങി ഓ​ട്ടോ​യി​ൽ ക​യ​റി പോ​കു​വാ​ൻ തു​ട​ങ്ങി. പെ​ട്ട​ന്ന് ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ ഒ​ച്ച​വ​ച്ച് ഓ​ട്ടോ നി​ർ​ത്തി​ക്കു​ക​യും ഈ ​ചെ​റു​പ്പ​ക്കാ​ര​ന് ബാ​ക്കി ന​ൽ​കു​വാ​നു​ണ്ടാ​യി​രു​ന്ന 425 രൂ​പ ന​ൽ​കി​യെ​ന്നും കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ണ്ട​ക്ട​റു​ടെ ഓ​ട്ടം ക​ണ്ട​പ്പോ​ൾ ടി​ക്ക​റ്റ് ന​ൽ​കാ​തെ പോ​യ യാ​ത്രി​ക​നെ ക​ണ്ട​ക്ട​ർ പു​റ​കെ ചെ​ന്ന് പി​ടി​കൂ​ടി​യ​താ​ണെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​തെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റം എ​ല്ലാ​വ​രി​ലും അ​ൽ​പ്പം അ​മ്പ​ര​പ്പ് സൃ​ഷ്ടി​ച്ചെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ക​ണ്ട​ക്ട​റു​ടെ പ്ര​വൃ​ത്തി​യി​ൽ അ​ത്ഭു​ത​പ്പെ​ട്ടു പോ​യ ചെ​റു​പ്പ​ക്കാ​ര​ൻ, ക​ണ്ട​ക്ട​ർ എ​നി​ക്ക് വി​ളി​ച്ചു ബാ​ക്കി ത​ന്നു എ​ന്ന് വ​ള​രെ ഉ​ച്ച​ത്തി​ൽ പ​റ​ഞ്ഞു​വെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റാ​യ സൂ​ര​ജാ​ണ് സത്യസന്ധതയുടെ പര്യായമായ ഈ വ്യ​ക്തി.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.