"മാസ് കാ ബാപ്പ്'; തെരഞ്ഞെടുപ്പ് ഫലം കിറു കൃത്യമായി പ്രവചിച്ച യുവാവ് ഇതാ....
Friday, May 24, 2019 11:51 AM IST
ലോക്സഭ തെരഞ്ഞെടുപ്പ് ഫേസ്ബുക്കിലൂടെ കൃത്യമായി പ്രവചിച്ച യുവാവിന് അഭിനന്ദന പ്രവാഹം. പി.കെ. മുഹമ്മദ് അലി എന്ന മുസ്ലിം ലീഗ് അനുഭാവിയായ യുവാവാണ് തെരഞ്ഞെടുപ്പ് ഫലം കിറു കൃത്യമായി പ്രവചിച്ചത്.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നുമാണ് മുഹമ്മദ് അലി കുറിച്ചിച്ചത്. തുടർന്ന് ഫലം പുറത്തു വന്നപ്പോൾ മുഹമ്മദ് അലിയുടെ പ്രവചനം കൃത്യമായി വരികയായിരുന്നു.
തന്റെ പ്രവചനം പോലെ തന്നെ സംഭവിച്ചതിനു പിന്നാലെ, "ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി കൂടി ആക്കാമായിരുന്നു. ബല്ലാത്തൊരു പ്രവചനം ആയിപ്പോയി' എന്നും കുറിപ്പും മുഹമ്മദ് അലി പങ്കുവച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന് ചുവടെ രസകരമായ കമന്റുകൾ പങ്കുവച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.