അന്ധവിശ്വാസം; ഇരുതലയുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറാൻ വിസമ്മതിച്ച് ഗ്രാമവാസികൾ
Thursday, December 12, 2019 12:37 PM IST
ഇരുതലയുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറാൻ വിസമ്മതിച്ച് ഗ്രാമവാസികൾ. വെസ്റ്റ് ബംഗാളിലെ എകരുഖി വനാർത്തിയിലാണ് സംഭവം. അന്ധവിശ്വാസത്തെ തുടർന്നാണ് ഇവർ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുവാൻ വിസമ്മതിക്കുന്നത്.
ഇത് പൂർണമായും ജൈവപരമായ പ്രത്യേകതയാണെന്നും വിശ്വാസങ്ങളുമായി ഇതിനെ കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനായ കൗസ്തഭ് ചക്രവർത്തി പറഞ്ഞു. മാത്രമല്ല നല്ല രീതിയിൽ സംരക്ഷിച്ചുവെങ്കിൽ മാത്രമേ ഇതിന്റെ ജീവൻ നിലനിർത്തുവാൻ സാധിക്കുകയുള്ളവെന്നും അദ്ദേഹം വ്യക്തമാക്കി.