മയില്‍ കാഴ്ച്ചക്കാരുടെ മനം കവരുന്ന ഒരു പക്ഷിയാണല്ലൊ. അവയെ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഡല്‍ഹിയില്‍ ഒരു വീടിന്‍റെ ബാല്‍ക്കണിയില്‍ എത്തിയ ഒരു മയിലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

ഡല്‍ഹി നഗരത്തിലെ ഒരു വീടിന്‍റെ ബാല്‍ക്കണിയിലാണ് ഈ മയില്‍ പറന്നെത്തിയത്. ആദ്യം ബാല്‍ക്കണിയില്‍ ഇരിക്കുന്ന മയില്‍ പിന്നെ എതിര്‍വശത്തുള്ള വീടിന്‍റെ ബാല്‍ക്കണിയിലേക്ക് പറക്കുന്ന മനോഹരമായ കാഴ്ചയും വീഡിയോയില്‍ കാണാം.

ഡിജിറ്റല്‍ ബ്ലോഗറായ നിധിയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ഇതുവരെ 1,126,604 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ഡല്‍ഹി പോലുള്ള ഒരു നഗരത്തില്‍ മയിലിനെ കാണുന്നത് അപൂര്‍വമാണെങ്കിലും താന്‍ ഒരു ദശാബ്ദത്തിലേറെയായി അവയെ കാണുന്നുണ്ടെന്നും മയിലുകള്‍ വളരെ സൗന്ദര്യമുള്ളതാണെന്നും തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിധി കുറിച്ചിരിക്കുന്നു.