കടൽ സസ്തനിയെ റോഡിലൂടെ വ​ലി​ച്ചി​ഴ​ച്ച് യു​വാ​ക്ക​ളു​ടെ ക്രൂ​ര​ത
Thursday, February 27, 2020 12:16 PM IST
വംശനാശഭീഷണി നേരിടുന്ന ക​ട​ല്‍ സസ്തനിയാ​യ മാ​ന​റ്റി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ളു​ടെ ക്രൂ​ര​ത. നൈ​ജീ​രി​യ​യി​ലാ​ണ് സം​ഭ​വം. മാ​ന​റ്റി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് വ​ലി​ച്ച​ഴ​ച്ച​ത്. മാ​ന​റ്റി ഇ​വ​രു​ടെ പി​ടി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ജീ​വി​യാ​ണ് മാ​ന​റ്റി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ക​യാ​ണ്. നൈ​ജീ​രി​യ​യി​ലെ പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി ഷാ​രോ​ണ്‍ ഇ​ക്ക​സോ​ര്‍ ഈ ​പ്ര​വ​ര്‍​ത്തി ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.