നമ്പര്‍ പ്ലേറ്റിനും അതിന്‍റെ ഉള്ളിലെ എഴുത്തിനും മോട്ടോര്‍ വാഹന വകുപ്പ് ചില അളവുകളും ശൈലികളും നിഷ്കര്‍ശിക്കുന്നുണ്ട്. എന്നാല്‍ ചിലരൊക്കെ ഇത് പാലിക്കാറില്ല എന്നതാണ് വാസ്തവം. ഇത്തരക്കാര്‍ പലരും നമ്പരുകളെ മറ്റെന്തെങ്കിലും എഴുത്തായി മാറ്റാറുമുണ്ട്.

അത്തരത്തിലൊരു കാറിന് നേരെ തങ്ങള്‍ എടുത്ത പിഴയുടെ വാര്‍ത്ത ഉത്തരാഖണ്ഡ് പോലീസ് ട്വിറ്റില്‍ പങ്കുവച്ചത് വൈറലായിരുന്നു.

നിസാന്‍ കൈഗര്‍ കാറിന്‍റെ നമ്പര്‍ "4141' എന്നായിരുന്നു. എന്നാല്‍ ഉടമയത് പരിഷ്കരിച്ച് ഹിന്ദിയില്‍ "പാപ്പാ’ എന്നാക്കി. ഇതിനെതിരെ ലഭിച്ച പരാതി പ്രകാരം പോലീസ് നടപടി എടുക്കുകയായിരുന്നു.


ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നുണ്ടെങ്കിലും നിരവധിപേര്‍ ഇപ്പോഴും പരിഷ്ക്കാരങ്ങള്‍ ചെയ്യുന്നുണ്ട്. "214' എന്നത് ഹിന്ദിയില്‍ "റാം’ എന്നാക്കിയും "5088' എന്നത് ഇംഗ്ലീഷില്‍ "ബോസ്’ എന്നാക്കിയും പലരും നിരത്തുകളില്‍ തുടരുകയാണ്.