പ്രണയദിനത്തില്‍ കുതിരകള്‍ക്ക് മാംഗല്യം
Saturday, February 15, 2020 11:57 AM IST
പ്രണയദിനത്തില്‍ കുതിരകള്‍ക്ക് മാംഗല്യം. ബംഗളൂരുവിലെ കബണ്‍ പാര്‍ക്കിലാണ് ഏറെ വ്യത്യസ്തമായ വിവാഹത്തിന് വേദിയൊരുങ്ങിയത്. രാജാ, റാണി എന്നിങ്ങനെയാണ് കുതിരകളുടെ പേര്.
നാദസ്വരവും തകിലും കൊട്ടുംപാട്ടുമായി വളരെ ആഘോഷപരമായാണ് ചടങ്ങുകള്‍ നടന്നത്. ആക്ടിവിസ്റ്റും കന്നഡ വട്ടാള്‍ പാര്‍ട്ടിയുടെ ചെയര്‍മാനുമായ വട്ടാള്‍ നാഗ്രാജ് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങിനെത്തിയവര്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു.
പ്രണയദിനത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയുമാണ് ഈ വിവാഹത്തിലൂടെ ലക്ഷ്യം വച്ചതെന്ന് വട്ടാള്‍ നാഗ്രാജ് പറഞ്ഞു. പ്രണയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ധനസഹായം നല്‍കണമെന്നും നാഗ്രാജ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ ആടുകളെ വിവാഹം കഴിപ്പിച്ച് നാഗ്രാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.