ഹാപ്പി ബ​ർ​ത്ത്ഡേ! അറുപതാം പിറന്നാൾ ആഘോഷമാക്കി ആമമുത്തച്ഛൻ
ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. വി​വാ​ഹം, ജന്മദി​നം, വി​വാ​ഹ വാ​ർ​ഷി​കം, യാ​ത്ര​യ​യ​പ്പ്, വി​ജ​യം തു​ട​ങ്ങി നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ ന​മ്മ​ൾ കൊ​ണ്ടാ​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പോ​ലും ന​മ്മ​ൾ എ​ന്തെ​ങ്കി​ലും വി​ശേ​ഷ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​റു​ണ്ട്.

ഫി​ലാ​​ഡെ​ൽ​ഫി​യ​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ഘോ​ഷം ന​ട​ന്നു. ഒ​രു ജ​ന്മ​ദി​ന ആ​ഘോ​ഷം. അ​തി​നെ​ന്താ ഇ​ത്ര പ്ര​ത്യേ​ക​ത​യെ​ന്ന​ല്ലേ? മൃ​ഗ​ശാ​ല​യി​ലെ 60വ​യ​സു​ള്ള ആ​ൽ​ഡ​ബ്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​യു​ടെ ജന്മ​ദി​ന​മാ​ണ് ജീ​വ​ന​ക്കാ​ർ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ച​ത്. ഹെ​ൻ‌റി എ​ന്നാ​ണ് ആ​മ​യെ വി​ളി​ക്കു​ന്ന​ത്. ബ​ർ​ത്ത​ഡേ തൊ​പ്പി അ​ണി​യി​ച്ച ആ​മ​യെ സു​ന്ദ​ര​നാ​ക്കി. പി​ന്നീ​ട് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും കൊ​ണ്ട് നി​ർ​മി​ച്ച കേ​ക്ക് ന​ൽ​കി. കേ​ക്കി​ൽ 60 എ​ന്ന എ​ഴു​ത്തും ഉ​ണ്ടാ​യി​രു​ന്നു. പൂ​ക്ക​ൾ​കൊ​ണ്ട് കേ​ക്ക് അ​ല​ങ്ക​രി​ക്കാ​നും ജീ​വ​ന​ക്കാ​ർ സ​മ​യം ക​ണ്ടെ​ത്തി.



2016ൽ ​ഹെ​ൻറി​യു​ടെ ഒ​പ്പ​മു​ള്ള ആ​മ​യു​ടെ 50-ാം ജന്മ​ദി​ന​വും ജീ​വ​ന​ക്കാ​ർ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചി​രു​ന്നു. ഹെ​ൻ‌‍റി​യു​ടെ ജന്മ​ദി​ന ആ​ഘോ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ഷെ​യ​റാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. പൊ​തു​ജ​ന​ത്തി​നും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.