ഭക്ഷണപ്പൊതിയുമായി അറബിക്കടൽ നീന്തി വരുമോ?; കൊച്ചിയിലെ നിക്ഷേപക സംഗമത്തെ ട്രോളി നിസാൻ സിഐഒ
Tuesday, January 7, 2020 2:59 PM IST
ബുധനാഴ്ച രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, കൊച്ചിയിൽ സർക്കാർ നടത്തുന്ന അസെൻഡ് നിക്ഷേപക സംഗമത്തെക്കുറിച്ച് നിസാൻ മോട്ടർ കോർപറേഷൻ സിഐഒ ടോണി തോമസിന്റെ വാക്കുകൾ പ്രസക്തമാകുന്നു. ഒരു വശത്ത് നിക്ഷേപക സംഗമം ആണെങ്കിൽ മറുവശത്ത് നിക്ഷേപകരെ തളർത്തുന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
24 മണിക്കൂർ നേരത്തെ സമരത്തിന് ശേഷം നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ നിക്ഷേപകർ ഭക്ഷണപ്പൊതി കൈയിൽ വച്ച് അറബിക്കടൽ നീന്തി വരുമോയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
നിക്ഷേപകർ, ഇവിടെ ഇൻവസ്റ്റ്മെന്റ് നടത്താൻ പറ്റിയ സ്ഥലമല്ലെന്ന് നേരിട്ട് കണ്ട് മനസിലാക്കി മറ്റു നാടുകളിലേക്ക് പോകും. അതാണ് മിക്കവാറും സംഭവിക്കുകയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ടോണി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്