ടാപ്പിൽനിന്ന് ആവേശത്തോടെ കുപ്പിയിൽ നിറയ്ക്കുന്നത് കുടിവെള്ളമല്ല, പിന്നെ എന്തായിരിക്കും?
Wednesday, November 18, 2020 6:27 PM IST
ഒ​രു തു​ള്ളി ക​ള്ളു​പോ​ലും കൈ​കൊ​ണ്ട് തൊ​ടി​ല്ല!! പു​തു​വ​ർ​ഷ​ത്തി​ലെ ഏ​തെ​ങ്കി​ലും മ​ദ്യ​പാ​നി​യു​ടെ പ്ര​ഖ്യാ​പ​ന​മ​ല്ല ഇ​ത്. ഒ​രു തു​ള്ളി ക​ള്ളു​പോ​ലും കൈ​കൊ​ണ്ടു തൊ​ടാ​തെ ക​ള്ളു വി​ൽ​പ​ന ന​ട​ത്തു​ന്ന ഒ​രു ക​ള്ളു​ഷാ​പ്പി​ന്‍റെ വി​ശേ​ഷ​ണ​മാ​ണി​ത്.

പ​ഴു​വി​ൽ ക​ള്ളു​ഷാ​പ്പാ​ണ് കോ​വി​ഡ് കാ​ല​ത്ത് വ​ള​രെ​യ​ധി​കം സു​ര​ക്ഷ​യോ​ടെ ക​ള്ളു​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഈ ​ഷാ​പ്പി​ൽ ക​ള്ള് കു​ടി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഷാ​പ്പു പ​രി​സ​ര​ത്തു​നി​ന്ന് കു​ടി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. കു​പ്പി കൊ​ണ്ടു​വ​ന്ന് പൈ​പ്പി​ൽ​നി​ന്ന് ക​ള്ളു​പി​ടി​ച്ചു​കൊ​ണ്ടു​പോ​യ്ക്കോ​ണം. അ​താ​ണ് പ​ഴു​വി​ലെ ക​ള്ളു ഷാ​പ്പ്.

ടാ​പ്പി​ൽ​നി​ന്ന് കു​പ്പി​യി​ൽ വെ​ള്ളം പി​ടി​ക്കും പോ​ലെ വേ​ണം ഈ ​ഷാ​പ്പി​ൽ​നി​ന്ന് ക​ള്ള് പാ​ഴ്സ​ൽ വാ​ങ്ങാ​ൻ. കു​പ്പി​യി​ൽ ക​ള്ളു​നി​റ​ച്ച് പോ​കു​ന്ന​വ​രെ നി​ങ്ങ​ൾ​ക്കി​വി​ടെ കാ​ണാം.

മ​ദ്യ​പാ​നം പോ​ലെ​ത​ന്നെ കോ​വി​ഡും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​ക​ലം പാ​ലി​ച്ചു​ള്ള ക​ള്ളു​വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഷാ​പ്പു​കാ​ർ പ​റ​ഞ്ഞു.

അ​ക​ത്തു​നി​ന്നും അ​ള​ന്നെ​ടു​ത്ത ക​ള്ള് ഫ​ണ​ലി​ലൂ​ടെ ഒ​രു പൈ​പ്പി​ലേ​ക്ക് ഒ​ഴി​ക്കും. ഷാ​പ്പി​നു പു​റ​ത്തേ​ക്കാ​ണ് പൈ​പ്പി​ന്‍റെ കി​ട​പ്പ്. അ​തി​ലൂ​ടെ ക​ള്ള​ങ്ങോ​ട്ട് ഒ​ഴു​കി​യെ​ത്തും. പു​റ​ത്തു കാ​ത്തു​നി​ൽ​ക്കു​ന്ന ആ​വ​ശ്യ​ക്കാ​ര​ൻ കു​പ്പി പൈ​പ്പി​ൻ ചു​വ​ട്ടി​ൽ പി​ടി​ച്ചാ​ൽ ക​ള്ളു​നി​റ​ഞ്ഞ കു​പ്പി​യു​മാ​യി മ​ട​ങ്ങാം.



കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഷാ​പ്പി​ലി​രു​ന്നു കു​ടി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​സം​വി​ധാ​ന​ത്തോ​ട് ആ​വ​ശ്യ​ക്കാ​രും പൊ​രു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. കു​പ്പി​യി​ലോ പാ​ത്ര​ത്തി​ലോ ക​ള്ളു വാ​ങ്ങി പോ​കു​ന്ന​വ​ർ​ക്ക് ഷാ​പ്പി​ലി​രു​ന്ന് ര​ണ്ടെ​ണ്ണം അ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മ​മു​ണ്ടെ​ങ്കി​ലും വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​തു ത​ന്നെ ര​ക്ഷ എ​ന്നാ​ണ് ക​മ​ന്‍റ്.

ഷാ​പ്പ് മാ​നേ​ജ​ർ​മാ​രാ​യ ഷി​നോ​ജും ഷി​ജി​ത്തു​മാ​ണ് സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ക​ള്ളു വി​ത​ര​ണം ഒ​രു​ക്കി​യ​ത്. ഗ്ലൗ​സും മാ​സ്കു​മെ​ല്ലാം ധ​രി​ച്ച്, നോ​ട്ടു​ക​ൾ പോ​ലും പ​ര​മാ​വ​ധി അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​ള്ളു വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ പ​ണം ചെ​റി​യൊ​രു പാ​ത്ര​ത്തി​ൽ വെ​ക്ക​ണം. ഗ്ലൗ​സ് ധ​രി​ച്ച ജീ​വ​ന​ക്കാ​ർ സാ​നി​റ്റൈ​സ് ചെ​യ്താ​ണ് പ​ണ​മെ​ടു​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.